മികച്ച വിജയവുമായി തലയോലപ്പറമ്പ് എ.ജെ ജോൺ മെമ്മോറിയൽ ഗവൺമെന്റ് ഗേൾസ് ഹയർ സെക്കൻഡറി സ്‌കൂൾ; ഇരുപതാം തവണയും 100 ശതമാനം വിജയം; 21 കുട്ടികൾക്ക് ഫുൾ എ പ്ലസ്

വൈക്കം: തുടർച്ചയായ 20-ാം തവണയും നൂറു ശതമാനം വിജയം ആഘോഷിച്ച് ഏജെ ജോൺ മെമ്മോറിയൽ ഗവണ്മെന്റ് ഗേൾസ് ഹയർ സെക്കന്ററി സ്‌കൂൾ. സ്‌കൂളിലെ 21 മിടുക്കികളാണ് ഫുൾ എപ്ലസ് നേടി അഭിമാന നേട്ടം കൊയ്തത്. സംസ്ഥാന കലോത്സവത്തിൽ കുച്ചു പുഡിക്ക് എഗ്രേഡ് നേടിയ പ്രാർത്ഥന പ്രകാശ് പഠനത്തിലും മിടുക്കിയാണെന്ന് 8 എയും +2 എ എന്നീ മികച്ച ഗ്രേഡുകൾ വാങ്ങിയതിലൂടെ തെളിയിച്ചു. കലാകായിക മേഖലയിലെല്ലാം സ്‌കൂൾ മുന്നിലാണ്. വൈക്കം മേഖലയിൽ ക്രിയേറ്റീവ് കോർണർ ഉള്ള ഏക സ്‌കൂളാണ് ഇത്. സ്‌കൂളിലെ മുൻ ചിത്രകലാ അദ്ധ്യാപകൻ എൻ.വി. കൃഷ്ണൻ കുട്ടിയുടെ കലാചാതുര്യം വർണ്ണം പകർന്ന ചുമരുകൾ , സംസ്ഥാനത്തെ തന്നെ ആദ്യ സമ്പൂർണ്ണ സചിത്ര വിദ്യാലയം എന്ന പദവിയും സ്‌കൂളിന് സമ്മാനിച്ചിരുന്നു.

Advertisements

Hot Topics

Related Articles