പിണറായിയെപ്പോലെ നിശ്ചയദാർഢ്യമുള്ള മുഖ്യമന്ത്രി ഇല്ലെങ്കിൽ ഈ പദ്ധതി യാഥാർത്ഥ്യമാകില്ല: മുഖ്യമന്ത്രിയെ പുകഴ്ത്തി താമരശ്ശേരി ബിഷപ്പ്

കോഴിക്കോട്: മുഖ്യമന്ത്രി പിണറായി വിജയനെ പുകഴ്ത്തി താമരശ്ശേരി രൂപത അധ്യക്ഷന്‍ ബിഷപ്പ് മാര്‍ റെമിജിയോസ് ഇഞ്ചനാനിയേല്‍. പിണറായിയെപ്പോലെ നിശ്ചയദാര്‍ഢ്യമുള്ള മുഖ്യമന്ത്രി ഇല്ലെങ്കില്‍ ഈ പദ്ധതി യാഥാര്‍ത്ഥ്യമാകില്ലെന്ന് ബിഷപ്പ് പറഞ്ഞു. തുരങ്കപ്പാത നിര്‍മ്മാണ ഉദ്ഘാടനം ഓണസമ്മാനമാണെന്നും ബിഷപ്പ് പറഞ്ഞു. കോഴിക്കോട്-വയനാട് ജില്ലകളെ ബന്ധിപ്പിക്കുന്ന ഇരട്ട തുരങ്കപാതയുടെ ഉദ്ഘാടന വേദിയിലായിരുന്നു പരാമര്‍ശം.

Advertisements

‘യുഡിഎഫ് ഭരണത്തില്‍ തുരങ്കപാതയ്ക്ക് വേണ്ടി ചെറിയ കമ്മിറ്റി ഉണ്ടാക്കി. അന്ന് ആദ്യത്തെ സര്‍വ്വേയ്ക്കുള്ള പണം കെ എം മാണി അനുവദിച്ചു. ഉമ്മന്‍ചാണ്ടിയോടും കെ എം മാണിയോടും കൃതജ്ഞതയുണ്ട്. മുന്‍ എംഎല്‍എ ജോര്‍ജ് എം തോമസ് ഈ പദ്ധതിക്ക് വേണ്ടി ഏറെ പ്രയത്‌നിച്ചു. അദ്ദേഹം തുടങ്ങിവെച്ച പ്രയത്‌നം ഒരടി പിന്നോട്ട് നീങ്ങാതെ ലിന്റോയും കൊണ്ടുപോയി. കപട പ്രകൃതി സ്‌നേഹികള്‍ കേസ് കൊടുത്തു. 


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

പദ്ധതിക്ക് പിന്നില്‍ മുഖ്യമന്ത്രി ഉറച്ചുനിന്നതിനാലാണ് ഇത് യാഥാര്‍ത്ഥ്യമായതെന്നും മാര്‍ റെമിജിയോസ് ഇഞ്ചനാനിയേല്‍ ആവർത്തിച്ചു. വലിയ പ്രതിസന്ധികള്‍ ഉണ്ടായിരുന്നു. നടപ്പിലാക്കുമെന്ന് മുഖ്യമന്ത്രി മനസ്സില്‍ ഉറപ്പിച്ചു. തടസ്സങ്ങളെ നിസ്സാരമായി മാറ്റാന്‍ അദ്ദേഹത്തിന് സാധിച്ചുവെന്നും ബിഷപ്പ് പറഞ്ഞു.

Hot Topics

Related Articles