തണ്ണീർത്തട നിയമങ്ങളെ കാറ്റിൽ പറത്തി പട്ടേൽ ഗ്രൂപ്പിൻ്റെ റോഡ് നിർമ്മാണം അനുവദിക്കരുത് : ചെമ്പ് മണ്ഡലം ഒൻപതാം വാർഡ് കൺവൻഷൻ നടത്തി : ബ്ളോക്ക് കമ്മിറ്റി പ്രസിഡൻ്റ് എം.കെ.ഷിബു ഉദ്ഘാടനം ചെയ്തു

ബ്രഹ്മമംഗലം: ചെമ്പ് പഞ്ചായത്ത് ഒമ്പതാം വാർഡായ ഏനാദിയിൽ തണ്ണീർത്തട നിയമങ്ങളെ കാറ്റിൽ പറത്തി പട്ടേൽ ഗ്രൂപ്പിൻ്റെ വസ്തുവിലൂടെ സമാന്തര റോഡ് നിർമ്മിക്കാൻ സിപിഎം ഭരിക്കുന്ന പഞ്ചായത്ത് കമ്മറ്റിയിൽ തീരുമാനമെടുത്തതിൽ കോൺഗ്രസ് വാർഡ് കമ്മറ്റി പ്രതിക്ഷേധിച്ചു. ഷാജിപുഴവേലിയുടെ അധ്യക്ഷതയിൽ നടന്ന യോഗം തലയോലപറമ്പ് ബ്ലോക്ക് കോൺഗ്രസ് പ്രസിഡൻ്റ് എം.കെ.ഷിബു ഉദ്ഘാടനം ചെയ്തു. ചെമ്പ് പഞ്ചായത്ത് പ്രസിഡൻ്റ് സുകന്യസുകുമാരൻ, ബ്ലോക്ക് പഞ്ചായത്ത് അംഗം എം.കെ. ശീമോൻ, ചെമ്പ് പഞ്ചായത്ത് ക്ലാർക്ക് തുടങ്ങിയവർ പങ്കെടുത്ത ഗ്രാമസഭയിൽ വേട്ടോത്ത് -കാട്ടിത്തറ റോഡ് നിലനിൽക്കേപട്ടേൽ ഗ്രൂപ്പിൻ്റെ ഭൂമിയിൽ സമാന്തരമായി പഞ്ചായത്ത് വക റോഡ് വേണ്ടന്ന് ഐക്യകണ്ഠേന എടുത്ത തീരുമാനത്തെ മറികടന്നാണ് കഴിഞ്ഞ സെപ്റ്റംബർ ഏഴിന് പഞ്ചായത്ത് കമ്മിറ്റി കൂടി റോഡ് പണിയാൻ തീരുമാനം എടുത്തതിൽ ദുരൂഹതയുണ്ടെന്ന് എം.കെ.ഷിബു ഉദ്ഘാടന പ്രസംഗത്തിൽ ആരോപിച്ചു.ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി ജനറൽ സെക്രട്ടറി എസ്.ജയപ്രകാശ്, യൂത്ത് കോൺഗ്രസ് ജില്ലാ വൈസ് പ്രസിഡന്റ് കെ.കെ.കൃഷ്ണകുമാർ, എസ്.ശ്യാംകുമാർ,പി.വി.സുരേന്ദ്രൻ, കെ.ഡി.സന്തോഷ്കുമാർ, രാഗിണിഗോപി, ഓമനപാലക്കുളം, ടി.പി.അരവിന്ദാക്ഷൻ, സി.യു.എബ്രഹാം, ബി.രവീന്ദ്രൻ, കെ.ആർ.ശിവൻ, രാജുമട്ടോഴി, എം.വി.തോമസ്, കെ.ആർ.ജയരാജ്, സി.കെ.സദാനന്ദൻ മാലിപ്പുറത്ത് തുടങ്ങിയവർ സംബന്ധിച്ചു.

Advertisements

Hot Topics

Related Articles