തമുക്കു നേർച്ചയു 150 വർഷത്തെ പുണ്യമായി കുറവിലങ്ങാട് ഇടവക 

കുറവിലങ്ങാട് : ഓ​​ശാ​​ന​​ ഞാ​​യ​​റി​​ന്‍റെ പു​​ണ്യദിനത്തിൽ,  ത​​മു​​ക്കു​​നേ​​ര്‍​ച്ച​​യുടെ 150-ാം വാ​​ര്‍​ഷി​​ക​​ത്തി​​ല്‍  പ​​ങ്കെ​​ടു​​ക്കാ​​നാ​​യി  കു​​റ​​വി​​ല​​ങ്ങാ​​ട് പള്ളിയിൽ ഭക്തജനങ്ങളുടെ നിറസാന്നിധ്യം. ക​​ള​​ത്തൂ​​ര്‍ ക​​ര​​ക്കാ​​രു​​ടെ ക​​രു​​ത്തി​​ലും പ്രാ​​ര്‍​ത്ഥ​​ന​​യു​​ടെ ബ​​ല​​ത്തി​​ലും ന​​ട​​ത്തു​​ന്ന നേ​​ര്‍​ച്ച ഒ​​ന്ന​​ര നൂ​​റ്റാ​​ണ്ടി​​ലെ​​ത്തി​​യെ​​ന്ന പ്ര​​ത്യേ​​ക​​ത​​യോ​​ടെ​​യാ​​ണ് ഇ​​ത്ത​​വ​​ണ നേ​​ര്‍​ച്ച ന​​ട​​ന്ന​​ത്.

Advertisements

ത​​മു​​ക്കു​​നേ​​ര്‍​ച്ച​​യുടെ ന​​ട​​ത്തി​​പ്പു​​കാ​​രാ​​യ ക​​ള​​ത്തൂ​​ര്‍ ക​​ര​​ക്കാ​​ര്‍​ക്ക് അ​​ഭി​​ന​​ന്ദ​​ന​​വു​​മാ​​യി പാ​​ലാ രൂ​​പ​​താ​​ധ്യ​​ക്ഷ​​ന്‍ മാ​​ര്‍ ജോ​​സ​​ഫ് ക​​ല്ല​​റ​​ങ്ങാ​​ട് എ​​ത്തി​​ തമുക്ക് നേർച്ചയുടെ വെഞ്ചരിപ്പകർമ്മം നടത്തിയത്, സ​​ന്തോ​​ഷം ഇ​​ര​​ട്ടി​​പ്പി​​ക്കു​​ക​​യും ചെ​​യ്തു. നിധീരിക്കൽ മാണികത്തനാരുടെ കാലത്ത് തുടങ്ങിവെച്ച, കു​​റ​​വി​​ല​​ങ്ങാ​​ടി​​ന്‍റെ പാ​​ര​​മ്പ​​ര്യ​​ത്തി​​ന്‍റെ​​യും പൈ​​തൃ​​ക​​ത്തി​​ന്‍റെ​​യും ശേ​​ഷി​​പ്പാ​​ണ് ത​​മു​​ക്കു​​നേ​​ര്‍​ച്ച​​യെ​​ന്ന് നേ​​ര്‍​ച്ച ആ​​ശീ​​ര്‍​വ​​ദി​​ച്ച് ന​​ല്‍​കി​​യ സ​​ന്ദേ​​ശ​​ത്തി​​ല്‍ മാ​​ര്‍ ജോ​​സ​​ഫ് ക​​ല്ല​​റ​​ങ്ങാ​​ട്ട് പ​​റ​​ഞ്ഞു. ഏ​​തു കാ​​ര്യ​​വും തു​​ട​​ങ്ങു​​ക എ​​ന്ന​​തി​​നേ​​ക്കാ​​ള്‍ തു​​ട​​രു​​ക എ​​ന്ന​​താ​​ണ് പ്ര​​ധാ​​ന​​മെ​​ന്നും അ​​ദ്ദേ​​ഹം കൂ​​ട്ടി​​ച്ചേ​​ർ​​ത്തു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ആ​​ര്‍​ച്ച്പ്രീ​​സ്റ്റ് റ​​വ.​​ഡോ. അ​​ഗ​​സ്റ്റി​​ന്‍ കൂ​​ട്ടി​​യാ​​നി​​യി​​ല്‍,   സഹവി​​കാ​​രി​​മാ​​രാ​​യ ഫാ. ​​ജോ​​സ​​ഫ് ആ​​ലാ​​നി​​ക്ക​​ല്‍,  ഫാ. ​​ഇ​​മ്മാ​​നു​​വ​​ല്‍ കാ​​ഞ്ഞി​​ര​​ത്തി​​ങ്ക​​ല്‍,  ഫാ. ​​ജോ​​ര്‍​ജ് വ​​ട​​യാ​​റ്റു​​കു​​ഴി, ഫാ. ​​അ​​ഗ​​സ്റ്റി​​ന്‍ മേ​​ച്ചേ​​രി​​ല്‍ എ​​ന്നി​​വ​​ര്‍ സ​​ഹ​​കാ​​ര്‍​മി​​ക​​രാ​​യി. നാ​​ടി​​ന്‍റെ നാ​​നാ​​ഭാ​​ഗ​​ങ്ങ​​ളി​​ല്‍​നി​​ന്നു​​ള്ള ആ​​യി​​ര​​ങ്ങ​​ള്‍ പ്രാ​​ര്‍​ത്ഥനാ​​ശു​​ശ്രൂ​​ഷ​​ക​​ളി​​ല്‍ പ​​ങ്കെ​​ടു​​ത്തു. മു​​ന്‍​വ​​ര്‍​ഷ​​ങ്ങ​​ളേ​​ക്കാ​​ള്‍ കൂ​​ടു​​ത​​ൽ വി​​ശ്വാ​​സി​​ക​​ള്‍ ഇ​​ക്കു​​റി നേ​​ര്‍​ച്ച​​വാ​​ങ്ങാ​​ന്‍ എ​​ത്തി​​യി​​രു​​ന്നു. 

നേ​​ര്‍​ച്ച​​ക്ക​​മ്മി​​റ്റി പ്ര​​സി​​ഡ​​ന്‍റ് ടി.​​കെ തോ​​മ​​സ് തെ​​ക്കും​​വേ​​ലി​​ല്‍,  സെ​​ക്ര​​ട്ട​​റി ബേ​​ബി തൊ​​ണ്ടാം​​കു​​ഴി, ട്ര​​ഷ​​റ​​ര്‍ ജ​​സ്റ്റി​​ന്‍ കൊ​​ച്ചു​​മു​​ട​​വ​​നാ​​ല്‍,  വൈ​​സ്പ്ര​​സി​​ഡ​​ന്‍റ് ജോ​​യി ചേ​​ലേ​​ക്ക​​ണ്ടം, ജോ​​യി​​ന്‍റ് സെ​​ക്ര​​ട്ട​​റി ബ്രൈ​​സ് വെ​​ള്ളാ​​രം​​കാ​​ലാ​​യി​​ല്‍,  ഭാ​​ര​​വാ​​ഹി​​ക​​ളാ​​യ സി.​​വി ബേ​​ബി ചാ​​മ​​ക്കാ​​ലാ, ഇ.​​ജെ കു​​ര്യ​​ന്‍,  ടോ​​മി പു​​ത്ത​​ന്‍​കു​​ളം തു​​ട​​ങ്ങി​​യ​​വ​​ര്‍ നേ​​തൃ​​ത്വം ന​​ല്‍​കി.

ആ​​ത്മ പ​​രി​​ശോ​​ധ​​ന​​യു​​ടെ​​യും ഹൃ​​ദ​​യ ന​​വീ​​ക​​ര​​ണ​​ത്തി​​ന്‍റെയും വി​​ശു​​ദ്ധ​​വാ​​രാചരണത്തിന്  ഓ​​ശാ​​ന തി​​രു​​നാ​​ള്‍ ആ​​ച​​ര​ണ​ത്തോ​ടെ ഇടവകയിൽ തു​ട​ക്കമായി. ചെറിയപള്ളിയിൽ  കു​​രു​​ത്തോ​​ല വെ​​ഞ്ച​​രി​​പ്പ്, വലിയപള്ളിയിലേയ്ക്ക്  കു​​രു​​ത്തോ​​ല പ്ര​​ദ​​ക്ഷി​​ണം, വി​​ശു​​ദ്ധ​​കു​​ര്‍​ബാ​​ന ശു​​ശ്രൂ​​ഷ​​ക​​ളോ​​ടെ​​ ഓ​​ശാ​​ന തി​​രു​​നാ​​ള്‍ ആ​​ച​​രി​​ച്ച​​ത്.  ഓശാന ഞായർ തിരുക്കർമങ്ങൾക്ക് ആർച്ച്പ്രീസ്റ്റ് ഡോ. അഗസ്റ്റിൻ കൂട്ടിയാനിയിൽ കാർമികത്വം വഹിച്ചു. ഫാ. അഗസ്റ്റിൻ മേച്ചേരിൽ, ഫാ. ഇമ്മാനുവൽ കാഞ്ഞിരത്തിങ്കൽ, ഫാ. ജോർജ് വടയാറ്റുകുഴി, ഫാ. ജോസഫ് ആലാനിക്കൽ, ഫാ. കുര്യാക്കോസ് ചെന്നേലിൽ, ഫാ. ജെസ്സിൻ കോച്ചേരി, ഫാ. ബിനോയ് കരിമരുംതുംങ്കൽ, ഡീക്കൻ ജോസ് പൊയ്യനിയിൽ എന്നിവർ സഹകാർമികരായി.

കുറവിലങ്ങാട് ഇടവകയിലെ വാർഷിക ധ്യാനം ഇന്ന് (തിങ്കൾ) തുടങ്ങും… 

തിങ്കൾ, ചൊവ്വ, ബുധൻ ദിവസങ്ങളിൽ  വൈകുന്നേരം 5.00 ന് വിശുദ്ധ കുർബാനയോടെ വാർഷികധ്യാനം നടക്കും. തുടർന്ന് ആരാധന. ധ്യാനം നയിക്കുന്നത് ഫാ. ജോസഫ് മൈലപ്പറമ്പിൽ.

തിങ്കൾ, ചൊവ്വ, ബുധൻ ദിവസങ്ങളിൽ രാവിലെ 9.00 മുതൽ ഉച്ച കഴിഞ്ഞ് 1.00 വരെയും വൈകുന്നേരം 3.00 മുതൽ 6.00 വരെയും ദേവാലയത്തിൽ കുമ്പസാരത്തിനുള്ള സൗകര്യം ക്രമീകരിച്ചിട്ടുണ്ട്.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.