തന്മയം ചിത്രരചനാ ക്യാമ്പ് -മോപ്പസാങ് വാലത് അനുസ്മരണം നടന്നു

കോട്ടയം : കേരള ചിത്രകലാ പരിഷത്ത് കോട്ടയം ജില്ല സംഘടിപ്പിക്കുന്ന ‘ തന്മയം’ ചിത്രരചന ക്യാമ്പ് കുമാരനല്ലൂർ തന്മയ മീഡിയ സെന്ററിൽ (മോപ്പസാങ് നഗർ ) മാർച്ച് 8 നു ആരംഭിച്ചു. പ്രശസ്ത ചിത്രകാരനും കേരള ചിത്ര കലാപരിഷത്ത് രക്ഷാധികാരിയുമായിരുന്ന മോപ്പസാങ് വാലത്തിന്റെ നിര്യാണത്തിൽ അനുശോചിച്ചു കൊണ്ടുള്ള അനുസ്മരണായോഗവും പുഷ്പാർച്ചനയും ക്യാമ്പിന് തുടക്കമായി നടത്തി.

Advertisements

കോട്ടയം ജില്ലാ ചിത്രകല പരിഷത്ത് പ്രസിഡന്റ് ഫാദർ റോയ് എം തോട്ടം, സെക്രട്ടറി ഉഷാകുമാരി, ക്യാമ്പ് കൺവീനർ ആനന്ദ് രാജ് കനവ്, ട്രഷറർ വി. എസ് ചന്ദ്രമ്മ ,മീഡിയ കൺവീനർ ഡോണ ജോളി ജേക്കബ് എന്നിവർ സംസാരിച്ചു. പ്രശസ്ത ചിത്രകാരൻ സുരേഷ്‌കുമാർ വാട്ടർ കളർ ഡെമോൺസ്ട്രഷൻ ചെയ്തു ചടങ്ങ് ഉത്ഘാടനം ചെയ്തു. മാർച്ച് 8 വനിതാ ദിനാചരണ ഭാഗമായി പങ്കെടുത്ത കലാകാരികൾക്ക് ക്യാൻവാസ് കൈമാറുകയും ആദരിക്കുകയും ചെയ്തു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഒൻപതാം തീയതി അവസാനിച്ച തന്മയം ക്യാമ്പിൽ പ്രശസ്ത കലാകൃത്തുക്കൾ ഉൾപ്പെടെ ഇരുപതോളം ആർട്ടിസ്റ്റുമാർ പങ്കെടുത്തു . കുട്ടികളുടെയും അമ്മമാരുടെയും ആത്മഹത്യകൾ , വനിതകൾക്കും , കുട്ടികൾക്കെതിരെയുള്ള അതിക്രമങ്ങൾ , വർദ്ധി ച്ചു വരുന്ന മയക്കുമരുന്ന് ഉപയോഗം തുടങ്ങിയ ആനുകാലിക വിഷയങ്ങൾ പല ചിത്രങ്ങളുടെയും പ്രമേയങ്ങളായിരുന്നു .

Hot Topics

Related Articles