ചൂടത്ത് തണ്ണിമത്തൻ വാങ്ങുന്നവരുടെ എണ്ണത്തില്‍ നല്ല വർധനവാണ് ഉണ്ടായിരിക്കുന്നത്. സാദാതണ്ണിമത്തൻ, കുരു അധികമില്ലാത്ത കിരണ്‍, മഞ്ഞനിറത്തിലുള്ളവ, അകം മഞ്ഞനിറത്തിലുള്ളവ എന്നിവയാണ് പ്രധാനമായും വിപണിയിലുള്ളത്. ആവശ്യക്കാരേറിയതോടെ മൂപ്പെത്താത്തതും മരുന്നുകള്‍ കുത്തിവച്ചതുമായ തണ്ണിമത്തൻ കച്ചവടക്കാർ വിപണിയിലെത്തുന്നതായി പല കോണില്‍ നിന്നും പരാതി ഉയർന്നിരുന്നു. മൂപ്പെത്താത്ത തണ്ണിമത്തന് മധുരവും കുറവായിരിക്കുമെന്ന് പ്രത്യേകം പറയേണ്ട കാര്യമില്ലല്ലോ. ഇത്തരം തണ്ണിമത്തനുകള്‍ വാങ്ങി അബദ്ധം പറ്റിയവരും ഏറെയുണ്ടാകും. ചില കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ പൂർണമായും അല്ലെങ്കിലും ഒരു പരിധി വരെ പറ്റിക്കപ്പെടാതിരിക്കാൻ സാധിക്കും.
തണ്ണിമത്തൻ തൊലിയിലെ വ്യത്യാസങ്ങള്‍ ശ്രദ്ധിക്കുകയാണ് ആദ്യം ചെയ്യേണ്ടത്. ഇളം നിറത്തിലും കടും നിറത്തിലുമൊക്കെയുള്ള തണ്ണിമത്തൻ വിപണിയിലുണ്ട്. കടും പച്ച നിറത്തിലുള്ളതാണെങ്കില്‍ ഇത് നന്നായി വിളഞ്ഞതാണെന്ന് സൂചിപ്പിക്കുന്നു. പച്ചയും മഞ്ഞയും നിറമാണെങ്കിലും വിളഞ്ഞിട്ടുണ്ടെന്നാണ് അർത്ഥം. മഞ്ഞയ്ക്ക് പകരം വെള്ള നിറമാണെങ്കില്‍ അത് വാങ്ങാതിരിക്കുന്നതാകും നല്ലത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഒരേ പോലുള്ള രണ്ട് തണ്ണിമത്തനുകള്‍ കൈയിലെടുക്കുക. ഇതില്‍ ഭാരക്കൂടുതലുള്ളവ തിരഞ്ഞെടുക്കുന്നതാവും നല്ലത്. പഴുത്തിരിക്കുന്നതാണെങ്കില്‍ കുറച്ച് ഭാരം തോന്നിക്കും. മാത്രമല്ല ഇതില്‍ ജലാംശവും കൂടുതലായിരിക്കും. തണ്ണിമത്തന്റെ മുകള്‍ ഭാഗത്ത് വിരല്‍കൊണ്ട് തട്ടിനോക്കുന്നത് കണ്ടിട്ടുണ്ടോ. ഇങ്ങനെ ചെയ്താല്‍ കേള്‍ക്കുന്ന ശബ്ദമനുസരിച്ച് തണ്ണിമത്തന്റെ ഗുണമേന്മ അറിയാൻ സാധിക്കും. ആഴത്തിലുള്ള ശബ്ദമാണ് കേള്‍ക്കുന്നതെങ്കില്‍ വിളഞ്ഞതായിരിക്കും. തണ്ണിമത്തൻ ഒന്ന് മണത്തുനോക്കുക. ചെറുതായൊരു സ്വീറ്റ് മണം ലഭിക്കുകയാണെങ്കില്‍ ധൈര്യമായി വാങ്ങാം.