തിരുവനന്തപുരം: മലപ്പുറം താനൂര്‍ ബോട്ട് ദുരന്തം അന്വേഷിക്കുന്നതിനായി റിട്ടയേഡ് ജസ്റ്റീസ് വി.കെ. മോഹനന്‍ ചെയര്‍മാനായ മൂന്നംഗ ജുഡീഷല്‍ കമ്മീഷനെ നിയമിക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു.
Advertisements
കമ്മീഷനിലെ സാങ്കേതിക വിദഗ്ധരായി ഇന്‍ലാന്‍ഡ് വാട്ടര്‍ വെയ്സ് അഥോറിറ്റി ഓഫ് ഇന്ത്യയുടെ റിട്ടയേര്‍ഡ് ചീഫ് എന്‍ജിനിയര്‍ നീലകണ്ഠന്‍ ഉണ്ണി, കേരള വാട്ടര്‍വേയ്സ് ആന്‍ഡ് ഇന്‍ഫ്രാസ്ട്രക്ചര്‍ ലിമിറ്റഡ് ചീഫ് എന്‍ജിനിയര്‍ എന്നിവരാണ് കമ്മീഷനിലെ അംഗങ്ങള്‍. അന്വേഷണ കമ്മീഷന്‍റെ ടേംസ് ഓഫ് റഫറന്‍സസ് സംബന്ധിച്ചു പഠിച്ചു പ്രത്യേക ഉത്തരവിറക്കാന്‍ ചീഫ് സെക്രട്ടറിയെ മന്ത്രിസഭ ചുമതലപ്പെടുത്തി.