കേരളത്തിലെ സ്ഥിതി ഇതാണെങ്കിൽ പ്രതി മജിസ്ട്രേറ്റിനെ ആക്രമിക്കുന്ന കാലം വിദൂരമല്ല ; പോലീസിനല്ല കുറ്റം  സംവിധാനത്തിന്‍റെ  പരാജയമാണിത് ; ഡോക്ടർമാരുടെ സമരം ഒന്നും നേടിയെടുക്കാനല്ല ; കൊട്ടാരക്കര താലൂക്കാശുപത്രിയില്‍ ഡോക്ടര്‍ കുത്തേറ്റ് മരിച്ച സംഭവത്തില്‍ രൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി

തിരുവനന്തപുരം : കൊല്ലം കൊട്ടാരക്കരയിൽ യുവ ഡോക്ടർ കൊല്ലപ്പെട്ട സംഭവത്തിൽ രൂക്ഷ വിമർശനവുമായി കോടതി. ഇതാണ് കേരളത്തിലെ  സ്ഥിതിയെങ്കിൽ പ്രതി മജിസ്ട്രേറ്റിനെ ആക്രമിക്കുന്ന കാലം വിദൂരമല്ലെന്ന് കോടതി വിമർശിച്ചു .ഇപ്പോഴത്തേത് സമരമല്ലെന്നും ഡോക്ടർമാരുടെ ഭയം കൊണ്ടാണെന്നും കോടതി. കൊട്ടാരക്കര താലൂക്കാശുപത്രിയില്‍ ഡോക്ടര്‍ കുത്തേറ്റ് മരിച്ച സംഭവത്തില്‍ സ്വമേധയാ എടുത്ത  കേസില്‍ രൂക്ഷ വിമര്‍ശനവുമാണ് ഹൈക്കോടതി നടത്തിയത്.

Advertisements

ഡോക്ടർമാർ ഇന്നും സമരത്തിലല്ലേ എന്ന് കോടതി ചോദിച്ചു, എത്രയോ ആളുകളാണ് ചികിത്സക്കായി കാത്തുനിൽക്കുന്നത്, ഈ സമയത്ത് എന്തെങ്കിലും സംഭവിച്ചാൽ എന്ത് ചെയ്യും, ഇപ്പോഴത്തേത്  സമരമല്ലെന്നും ഡോക്ടർമാരുടെ ഭയം കൊണ്ടാണെന്നും കോടതി പറഞ്ഞു,ഡോക്ടർമാരുടെ സമരം ഒന്നും നേടിയെടുക്കാനല്ല. ഭയത്തിൽ നിന്നാണ് സമരം നടത്തുന്നത് .എങ്ങനെയാണ് ഇവിടെ  പേടിച്ച് ജീവിക്കുക.വിഷയം ആളിക്കത്താതിരിക്കാൻ സർക്കാർ ശ്രമിക്കണം.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

സംഭവം സംബന്ധിച്ച് എഡിജിപി റിപോർട്ട് സമർപിച്ചു.ഇതാണ് സ്ഥിതിയെങ്കിൽ  പ്രതി മജിസ്ട്രേറ്റിനെ ആക്രമിക്കുന്ന കാലം വിദൂരമല്ലെന്ന് കോടതി പരാമര്‍ശിച്ചു.അലസമായി വിഷയത്തെ സർക്കാർ കാണരുത്.ഇപ്പോഴത്തേത് സിസ്റ്റമിക് ഫെയിലിയറാണ്.പൊലീസിനെയല്ല കുറ്റം പറയുന്നത്.സംവിധാനത്തിന്‍റെ പരാജയമാണ്.ഇങ്ങനെയൊന്ന് കേട്ടിട്ടില്ലെന്ന് കോടതി പറഞ്ഞു.പ്രതിയുടെ പെരുമാറ്റത്തിൽ പ്രകടമായ വ്യത്യാസമുണ്ടായിരുന്നെന്ന് പൊലീസ് തന്നെ പറയുന്നു, അങ്ങനെയെങ്കിൽ എന്തിനാണ്  പൊലീസുകാരുടെ കാവലില്ലാതെ ഡോക്ടറുടെ മുന്നിലേക്ക് സന്ദീപീനെ എത്തിച്ചതെന്ന് കോടതി ചോദിച്ചു. സംവിധാനത്തിന്‍റെ പരാജയമാണിത്.

നമ്മുടെ സംവിധാനാണ് വന്ദനയുടെ ജീവൻ നഷ്ടപ്പെടുത്തിയത്, ഇതേ സംവിധാനം തന്നെയാണ് അവളുടെ മാതാപിതാക്കളെ തീരാദുഖത്തിലാഴ്ത്തിയതെന്നും കോടതി പരാമര്‍ശിച്ചു.സംഭവങ്ങൾ ഉണ്ടായത്  എങ്ങനെ എന്നത് സംബന്ധിച്ച്  എഡിജിപി അജിത്കുമാർ ഓൺലൈനായി  വീഡിയോ പ്രസന്‍റേഷൻ നടത്തി. ന്യായീകരിക്കാൻ ശ്രമിക്കുന്നില്ലെന്ന് സർക്കാർ വ്യക്തമാക്കി.എന്നാല്‍ സർക്കാർ ന്യായീകരിക്കാൻ ശ്രമിക്കുകയാണെന്ന്  കോടതി പറഞ്ഞു.പോലീസിനെയല്ല കുറ്റം പറയുന്നത് , മറിച്ച് സംവിധാനത്തിന്‍റെ  പരാജയമാണിത്. ആശുപത്രിയിൽ ഏതാണ്ട് നാലുമിനിറ്റുകൊണ്ടാണ് എല്ലാ സംഭവങ്ങളും ഉണ്ടായതെന്ന്  പൊലീസ് വ്യക്തമാക്കി.

Hot Topics

Related Articles