താനൂർ: മലപ്പുറം താനൂരിൽ നിന്ന് ബുധനാഴ്ച കാണാതായ രണ്ട് പ്ലസ് ടു വിദ്യാർത്ഥിനികളും സുരക്ഷിതാരാണെന്ന് കുട്ടികളുടെ രക്ഷിതാക്കൾ. മകളുമായി വീഡിയോകാൾ വിളിച്ചു സംസാരിച്ചെന്നും, കുട്ടികൾ സുരക്ഷതിരാണെന്നും താനൂരിൽ നിന്ന് കാണാതായ കുട്ടിയുടെ പിതാവ് പറഞ്ഞു. മക്കൾ ഭക്ഷണം കഴിച്ചെന്നും ഓക്കെ ആണെന്നും പറഞ്ഞു, മകളെ കണ്ടെത്താൻ സഹായിച്ച പൊലീസിനോട് വിലയ നന്ദിയും കടപ്പാടുമുണ്ടെന്നും രക്ഷിതാക്കൾ പറയുന്നു.
മകളെ കണ്ടെത്താൻ ആയതിൽ സന്തോഷവും ആശ്വാസവുമുണ്ട്. പരാതി കിട്ടിയ ഉടൻ കൂടെ നിന്ന പൊലീസിനും നാട്ടുകാർക്കും മാധ്യമങ്ങൾക്കും നന്ദി. ധൈര്യമായി മടങ്ങിയെത്താൻ കുട്ടിയോട് പറഞ്ഞിട്ടുണ്ട്. സംഭവിച്ച കാര്യങ്ങളിൽ കുട്ടി വലിയ സങ്കടത്തിലാണ്. മകൾ തിരികെയെത്താൻ കാത്തിരിക്കുകയാണെന്നും പിതാവ് പറഞ്ഞു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
കഴിഞ്ഞ ബുധനാഴ്ചയാണ് സ്കൂളിൽ പരീക്ഷയെഴുതാൻ പോകുന്നെന്ന് പറഞ്ഞ് വീട്ടിൽ നിന്നിങ്ങിയ താനൂർ സ്വദേശികളായ പ്ലസ് ടു വിദ്യാർഥിനികളെ കാണാതായത്. സ്കൂളിൽ കുട്ടികൾ എത്താതിരുന്നതോടെ വീട്ടിലേക്ക് വിളിച്ച് ചോദിച്ചപ്പോഴാണ് കാണാതായെന്ന വിവരം അറിയുന്നത്.
മൂന്നാം തീയ്യതി ഇതുവരും സ്കൂളിലെത്തി പരീക്ഷ എഴുതിയിരുന്നു. ബുധനാഴ്ത ഒരാൾക്ക് മാത്രമേ പരീക്ഷ ഉണ്ടായിരുന്നുള്ളൂ. തുടർന്ന് നടത്തിയ അന്വേഷണത്തിനൊടുവിലാണ് കുട്ടികളെ മുംബൈ ലോണാവാലയിൽ നിന്ന് കണ്ടെത്തിയത്.
മുംബൈ-ചെന്നൈ എഗ്മേര്‍ ട്രെയിനില്‍ യാത്ര ചെയ്യുന്നതിനിടെ ഇന്ന് പുലര്‍ച്ചെ 1.45 ന് ലോനാവാലയില്‍ വെച്ചാണ് റെയില്‍വേ പൊലീസ് പെൺകുട്ടികളെ കണ്ടെത്തിയത്. ഇവർ മുബൈയിൽ എത്തിയതായി നേരത്തെ തന്നെ സ്ഥിരീകരിച്ച പൊലീസ് ഇവർക്കൊപ്പം ഒരു യുവാവ് ഉണ്ടെന്നും കണ്ടെത്തിയിരുന്നു. പിന്നീട് ഇയാളെ ബന്ധപ്പെടാൻ കഴിഞ്ഞെങ്കിലും കുട്ടികൾ അയാൾക്കൊപ്പം ഇല്ലെന്നായിരുന്നു മറുപടി.
എന്തായാലും കുട്ടികളെ തിരിച്ച് കിട്ടിയ ആശ്വാസത്തിലാണ് ബന്ധുക്കളും പൊലീസും. കുട്ടികൾ പൂര്‍ണ സുരക്ഷിതരാണ്. വീട്ടിലേക്ക് പോകുന്നതിൽ സന്തോഷമെന്ന് ഇരുവരും അറിയിച്ചു. മുംബൈയിലെ പൊലീസ് നടപടികൾ പൂർത്തിയാക്കി ഇന്ന് തന്നെ കുട്ടികളെ വീട്ടിലെത്തിക്കാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്.