മലപ്പുറം:പല്ലന, തട്ടേക്കാട്, കുമരകം, തേക്കടി തുടങ്ങി കേരളത്തെ നടുക്കിയ ബോട്ടപകടങ്ങളുടെ പട്ടികയില്‍ ഇപ്പോള്‍ താനൂരും എഴുതപ്പെടുമെന്നും മുൻ കഴിഞ്ഞ അപകടങ്ങളിൽ നിന്നും നാം പാഠങ്ങൾ ഉൾക്കൊള്ളുന്നില്ല ദുരന്തങ്ങൾ തനിയാവർത്തിക്കപ്പെടുകയാണെന്നും പ്രമുഖ പണ്ഡിതനും പ്രശസ്ത ഇസ്ലാം മത പ്രഭാഷകനുമായ കുമ്മനം നിസാമുദ്ദീൻ അസ്ഹരി പറഞ്ഞു.
താനൂർ ബോട്ട് ദുരന്തത്തിനിരയായ വരുടെ വീടുകൾ സന്ദർശിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
അപകടങ്ങൾ മുൻകൂട്ടി പ്രവചിക്കാൻ സാധ്യമല്ല എന്നാൽ മുൻകരുതൽ ഒരുക്കുന്നത് ഏത് സാഹചര്യത്തെയും അതിജീവിക്കാൻ കഴിയും.അടിയന്തരഘട്ടങ്ങളിൽ ഉപയോഗിക്കേണ്ട ലൈഫ് ജാക്കറ്റുകളോ,എയർ ട്യൂബുകളോ മറ്റ് സേഫ്റ്റി ബ്രീഫിംഗ് പോലെയുള്ള സംവിധാനങ്ങൾ ഒരുക്കി ജാഗ്രത പുലർത്താനുള്ള നിയമങ്ങൾ കൂടുതൽ കർശനമാക്കണം,സർക്കാർ സംവിധാനങ്ങൾ ഈ കാര്യത്തിൽ ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്നും കുമ്മനം നിസാമുദ്ദീൻ അസ്ഹരി അവിശ്യപ്പെട്ടു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
സമാനമായ ദുരന്തങ്ങൾ ആവർത്തിക്കപ്പെടാതിരിക്കാൻ നമ്മളിലെ പൊതുബോധം കൂടുതൽ ഉണർന്ന് പ്രവർത്തിക്കണമെന്നും കുമ്മനം അസ്ഹരി ഓർമ്മപ്പെടുത്തി.
കണ്ണുനീര്കടലായി മാറിയ ദുരന്തഭൂമിയിൽ രക്ഷാ പ്രവർത്തനം നടത്തിയവരെ അദ്ദേഹം അഭിനന്ദിച്ചു. മനുഷ്യസ്നേഹികളുടെ സേവനം വിലമതിക്കാനാവാത്തതാണ്. അവരുടെ സമയോചിത ഇടപെടലുകളും സേവനങ്ങളും സ്വാര്‍ഥത വരിഞ്ഞുമുറുക്കിയ ലോകത്ത് ജ്വലിച്ചു നില്ക്കും എന്നും അദ്ദേഹം പറഞ്ഞു.