താഴത്തങ്ങാടിയിൽ നിന്നും കാണാതായ ദമ്പതിമാരുടെ മകൾ വിവാഹിതയാകുന്നു; വിവാഹം ജനുവരി രണ്ട് തിങ്കളാഴ്ച താഴത്തങ്ങാടിയിൽ

കോട്ടയം: താഴത്തങ്ങാടിയിൽ നിന്നും കാണാതായ ദമ്പതിമാരുടെ മകൾ വിവാഹിതയാകുന്നു. താഴത്തങ്ങാടി അറുപറ ഒറ്റക്കണ്ടത്തിൽ ഹാഷിം ഹബീബ ദമ്പതിമാരുടെ മകൾ ഫിദയാണ് വിവാഹിതയാകുന്നത്. ജനുവരി രണ്ട് തിങ്കളാഴ്ച ആലുമ്മൂട് പള്ളി ഹാളിലാണ് വിവാഹം. തിരുവാതുക്കൽ സ്വദേശിയായ യുവാവുമായാണ് വിവാഹം നിശ്ചയിച്ചിരിക്കുന്നത്. ആലുമ്മൂട് പള്ളി ഹാളിൽ വച്ചാണ് വിവാഹം നടക്കുന്നത്.

Advertisements

2017 മെയിലെ ഹർത്താൽ ദിനത്തിൽ വൈകിട്ട് വീട്ടിൽ നിന്നും ഭക്ഷണം വാങ്ങുന്നതിനായാണ് ഹാഷിം, ഹബീബ ദമ്പതികൾ പുതിയ കാറുമായി പുറത്തിറങ്ങിയത്. എന്നാൽ, രാത്രി വൈകിയും ഇവർ വീട്ടിൽ തിരിച്ചെത്താതെ വന്നതോടെ ബന്ധുക്കൾ പൊലീസിൽ പരാതി നൽകുകയായിരുന്നു. കടുത്ത വിശ്വാസികളായിരുന്ന ഇരുവർക്കുമായി വിവിധ പള്ളികളിലും, അജ്മീർ ദർഗയിലും അടക്കം പൊലീസ് അന്വേഷണം നടത്തിയിരുന്നു. ആദ്യം കോട്ടയം വെസ്റ്റ് പൊലീസാണ് കേസ് അന്വേഷിച്ചത്. തുടർന്നു, ഇരുവരെയും കണ്ടെത്താനാവാതെ വന്നതോടെ കേസ് അന്വേഷണം ക്രൈംബ്രാഞ്ച് സംഘത്തിന് കൈമാറി. കേസ് ഏറ്റെടുത്ത ക്രൈംബ്രാഞ്ച് കോട്ടയം മുതൽ കുമരകം വരെയുള്ള പ്രദേശത്തെ കുളങ്ങളും ജലാശയങ്ങളും കേന്ദ്രീകരിച്ചാണ് അന്വേഷണം നടത്തിയത്. സാങ്കേതിക വിദ്യയുടെ സഹായത്തോടെ അടക്കം തിരച്ചിൽ നടത്തിയെങ്കിലും ഇരുവരെയുംപറ്റി സൂചനകളൊന്നും ലഭിച്ചിരുന്നില്ല.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.