താഴത്തങ്ങാടി ഒരുങ്ങുന്നു വള്ളംകളിയാഘോഷത്തിന്..! താഴത്തങ്ങാടി മത്സര വള്ളംകളി ഒക്ടോബർ ആറിന്; ക്യാപ്റ്റൻമാരുടെ യോഗവും ട്രാക്ക് നിർണ്ണയവും സെപ്റ്റംബർ 29 ന്

കോട്ടയം: താഴത്തങ്ങാടി വള്ളംകളിയാവേശത്തിലേയ്ക്ക് തുഴയെറിയുന്നു. കോട്ടയം 123-ാം താഴത്തങ്ങാടി മത്സര വള്ളംകളി ഒക്ടോബർ ആറിനാണ് നടക്കുന്നത്. ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിൽ, തിരു വാർപ്പ് പഞ്ചായത്ത്, കോട്ടയം നഗരസഭ എന്നിവരുടെ സഹകര ണത്തോടെ കോട്ടയം വെസ്റ്റ് ക്ലബ്ബാണ് വള്ളംകളി നടത്തുന്നത്. നെഹ്‌റു ട്രോഫി വള്ളംകളി യുടെ തീയതി മാറ്റിയതിനെ തുടർന്നാണ് താഴത്തങ്ങാടി മത്സര വള്ളംകളി മാറ്റിവച്ചത്. ചുണ്ടൻ, ഇരുട്ടു കുത്തി ഒന്നാം ഗ്രേഡ്, രണ്ടാം ഗ്രേഡ്, വെപ്പ് ഒന്നാം ഗ്രേഡ്, രണ്ടാം ഗ്രേഡ്, ചു രുളൻ എന്നീ വിഭാഗങ്ങളിലാണ് മത്സരങ്ങൾ നടക്കുന്നത്. ളിവള്ളങ്ങളുടെ റജിസ്‌ട്രേഷൻ ആരംഭിച്ചു.
ക്യാപ്റ്റന്മാരുടെ യോഗവും ട്രാക്ക് നിർണയവും സെപ്റ്റംബർ 29 ന് വൈകിട്ട് 4ന് വെസ്റ്റ് ക്ലബ് ഹാളിൽ നട ക്കും. വള്ളംകളി കുറ്റമറ്റതാക്കുന്നതി ന് റിമോട്ട് സിൽ സ്റ്റാർട്ടിങ് സം വിധാനം, ഫോട്ടോ ഫിനിഷ്, റെയ്സ് കോഴ്‌സ് ട്രാക്ക് ഫിക്‌സി ങ്, ആറിന്റെ ഇരുകരകളിലും കാ ണികൾക്ക് സുഗമമായി വള്ളംക ളി കാണുന്നതിനുള്ള ക്രമീകരണ ങ്ങൾ, വള്ളംകളി സ്മരണികയു ടെ പ്രസിദ്ധീകരണം തുടങ്ങിയവ യുടെ ഒരുക്കങ്ങൾ പൂർത്തിയായി വരുന്നതായി പ്രസിഡന്റ് കെ.ജി. കുര്യച്ചൻ, സെക്രട്ടറി അനീഷ് : കുമാർ എന്നിവർ അറിയിച്ചു.

Advertisements

Hot Topics

Related Articles