കോട്ടയം: മീനച്ചിലാറ്റിൽ നടന്ന ചാമ്പ്യൻസ് ലീഗ് ബോട്ട് റേസിന്റെ ഭാഗമായുള്ള താഴത്തങ്ങാടി മത്സര വള്ളംകളിയിൽ മഹാദേവികാട് കാട്ടിൽ തെക്കേതിൽ ചുണ്ടൻ വിജയിച്ചു. പള്ളാത്തുരുത്തി ബോട്ട് ക്ലബാണ് കാട്ടിൽതെക്കേതിൽ ചുണ്ടൻ തുഴഞ്ഞത്. എൻസിഡിസി ബോട്ട് ക്ലബ് തുഴഞ്ഞ നടുഭാഗം ചുണ്ടൻ രണ്ടാം സ്ഥാനത്തും, പൊലീസ് ബോട്ട് ക്ലബിന്റെ ചമ്പക്കുളം മൂന്നാമതും എത്തി. യുണൈറ്റഡ് ബോട്ട് ക്ലബിന്റെ ചെറുതന നാലാമതും, വേമ്പനാട് ബോട്ട് ക്ലബിന്റെ പായിപ്പാട് അഞ്ചാമതുമാണ് ഫിനിഷ് ചെയ്തത്.
താഴത്തങ്ങാടിയിൽ വള്ളംകളി മന്ത്രി റോഷി അഗസ്റ്റിൻ ഉദ്ഘാടനം ചെയ്തു. എം.പിമാരായ ജോസ് കെ.മാണി, തോമസ് ചാഴികാടൻ, തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ , ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നിർമ്മല ജിമ്മി, നഗരസഭ അധ്യക്ഷ ബിൻസി സെബാസ്റ്റ്യൻ എന്നിവർ യോഗത്തിൽ പങ്കെടുത്തു.