ദ ഗോട്ടില്‍ അതിഥി കഥാപാത്രമായി സംവിധായകൻ; ക്ലൈമാക്സ് ചിത്രീകരിച്ചത് തിരുവനന്തപുരത്ത്

ദളപതി വിജയ് നായകനാകുന്ന ചിത്രം  ദ ഗോട്ട് ആരാധകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്നതാണ്. ദ ഗോട്ട് എന്ന വിജയ് സിനിമയുടെ ചിത്രീകരണം തിരുവനന്തപുരത്തും നടന്നിരുന്നു. ക്ലൈമാക്സാണ് തിരുവനന്തപുരത്ത് ചിത്രീകരിച്ചത്.  ദ ഗോട്ട് തിരുവനന്തപുരത്ത് ചിത്രീകരിച്ചപ്പോള്‍ സംവിധായകൻ വെങ്കട് പ്രഭുവും ഒരു അതിഥി കഥാപാത്രമായി വേഷമിട്ടിരുന്നു എന്നാണ് റിപ്പോര്‍ട്ട്.

ഐപിഎല്ലിലെ ചെന്നൈ സൂപ്പര് കിംഗ്‍സ് ടീമിന്റെ ആരാധകനായിട്ടാണ് വെങ്കട് പ്രഭു വേഷമിട്ടത്. കേരളത്തിലെത്തിയ വിജയ്‍യ്‍ക്ക് ലഭിച്ച സ്വീകരണത്തിന്റെ വാര്‍ത്ത വലിയ ചര്‍ച്ചയായിരുന്നു. വിജയ്‍യുടെ ലിയോയാണ് തമിഴ് സിനിമകളുടെ കളക്ഷനില്‍ കേരള ബോക്സ് ഓഫീസില്‍ ഒന്നാം സ്ഥാനത്തും ഉള്ളത്. തിരുവനന്തപുരത്ത് ആരാധകര്‍ക്കൊപ്പം വിജയ്‍യെടുത്ത സെല്‍ഫി ഫോട്ടോ വമ്പൻ ഹിറ്റായിരുന്നു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

സംവിധായകൻ വെങ്കട് പ്രഭുവിന്റെ പുതിയ ചിത്രത്തിനായി ഡി ഏജിംഗ് സാങ്കേതിക വിദ്യ ഉപയോഗിച്ചാണ് ദളപതി വിജയ്‍യെ ചെറുപ്പമാക്കുക എന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. കെ ചന്ദ്രുവും ഏഴിലരശ് ഗുണശേഖരനുമാണ് തിരക്കഥ എഴുതുന്നത്. ഛായാഗ്രാഹണം നിര്‍വഹിക്കുന്നത് സിദ്ധാര്‍ഥയാണ്. യുവൻ ശങ്കര്‍ രാജയുടെ സംഗീതത്തിലുള്ള ദ ഗോട്ടിന്റെ അപ്‍ഡേറ്റിനായി അധികം കാത്തിരിക്കേണ്ടേന്ന് വെങ്കട് പ്രഭു വ്യക്തമാക്കിയിട്ടുണ്ട്.

ദളപതി വിജയ് നായകനായി ഒടുവിലെത്തിയ ചിത്രം ലിയോയാണ്. സംവിധായകൻ ലോകേഷ് കനകരാജിന്റെ പുതിയ ചിത്രത്തില്‍ വിജയ് നായകനായപ്പോള്‍ പ്രതീക്ഷയ്‍ക്കപ്പുറത്തെ വിജയം നേടുകയും തമിഴകത്തെ ഇൻഡസ്‍ട്രി ഹിറ്റാകുകയും പല കളക്ഷൻ റെക്കോര്‍ഡുകളും മറികടക്കുകയും ചെയ്‍തിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. ആഗോളതലത്തില്‍ വിജയ്‍യുടെ ലിയോ ആകെ 620 കോടി രൂപയിലധികം നേടി എന്നാണ് ബോക്സ് ഓഫീസ് റിപ്പോര്‍ട്ടുകളില്‍ നിന്ന് വ്യക്തമായത്. പാര്‍ഥിപൻ എന്ന വേറിട്ട നായക കഥാപാത്രമായി ദളപതി വിജയ് നടനെന്ന നിലയിലും ചിത്രത്തില്‍ മികച്ച പ്രകടനവുമായി ശ്രദ്ധയാകര്‍ഷിച്ചിരുന്നു.

Hot Topics

Related Articles