മണ്ണുമാന്തിയന്ത്രം സ്വയം പ്രവർത്തിപ്പിക്കുന്നതിനിടെ തല മരത്തിൽ ഇടിച്ചു; പാലായിൽ ജെസിബി പ്രവർത്തിപ്പിക്കുന്നതിനിടെ ഗൃഹനാഥൻ മരിച്ചത് ദാരുണമായി; മരണം പുതിയ വീട്ടിലേയ്ക്കു താമസം മാറാനിരിക്കെ

പാലാ: മണ്ണുമാന്തി യന്ത്രം പ്രവർത്തിപ്പിക്കുന്നതിനിടെ അപകടത്തിൽപെട്ട വീട്ടുടമയ്ക്കു ദാരുണ മരണം. കരൂർ കണ്ടത്തിൽ പോൾ ജോസഫ് (രാജു-64) ആണു മരിച്ചത്. പയപ്പാറിൽ നിർമിക്കുന്ന പുതിയ വീടിന്റെ പരിസരത്തെ മണ്ണ് നീക്കം ചെയ്യുന്നതിനിടെയാണ് വീട്ടുടമസ്ഥനായ പോൾ ജോസഫ് അപകടത്തിൽപ്പെട്ടത്. മണ്ണുമാന്തിയുടെ ഡ്രൈവർ ഭക്ഷണം കഴിക്കാനായി പുറത്തിറങ്ങിയപ്പോൾ രാജു വാഹനം പ്രവർത്തിപ്പിച്ചതാണ് അപകടത്തിന് വഴിവെച്ചത്.

Advertisements

ഇന്നലെ രാവിലെ പത്തു മണിയോടെയാണ് അപകടം. പുതിയ വീടിനു മതിൽകെട്ടുന്നതിനാണു മണ്ണ് നീക്കിയത്. വീട് നിർമാണം അവസാന ഘട്ടത്തിൽ എത്തിയിരുന്നു. ഏറെനാൾ മസ്‌കത്തിൽ ആയിരുന്ന രാജുവിനു മണ്ണുമാന്തി യന്ത്രങ്ങൾ പ്രവർത്തിപ്പിച്ചു പരിചയമുണ്ടായിരുന്നതായി ബന്ധുക്കൾ പറഞ്ഞു. കഴിഞ്ഞ ദിവസങ്ങളിലും രാജു മണ്ണുമാന്തി യന്ത്രം പ്രവർത്തിപ്പിച്ചിരുന്നുവെന്നും ബന്ധുക്കൾ പറഞ്ഞു. ജനുവരിയിൽ പുതിയ വീട്ടിലേക്കു താമസം മാറാനും തീരുമാനിച്ചിരുന്നു. മണ്ണുമാന്തിയുടെ ഡ്രൈവർ ഭക്ഷണം കഴിക്കാനായി പുറത്തിറങ്ങിയപ്പോൾ രാജു വാഹനം പ്രവർത്തിപ്പിക്കുകയായിരുന്നു. മണ്ണിൽ ചെരിഞ്ഞ മണ്ണുമാന്തി നിയന്ത്രണംവിട്ടു തൊട്ടടുത്ത റബർ മരത്തിലിടിച്ചു. രാജുവിന്റെ തല മരത്തിലിടിച്ചു ഗുരുതരമായി പരുക്കേറ്റതാണു മരണകാരണം. രണ്ടു വർഷത്തോളമായി കരൂരാണു താമസം. സംസ്‌കാരം പിന്നീട് നടക്കും. ഭാര്യ: കരൂർ കവിയിൽ ലൂസി. മക്കൾ: ജോസഫ് പോൾ (മസ്‌കത്ത്), ലിറ്റി പോൾ, രശ്മി പോൾ.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.