ഏറ്റുമാനൂർ : തെള്ളകത്തെ സ്വകാര്യ ആശുപത്രിയിൽ രോഗിയുടെ മാലയും പണവും കവർന്ന കേസിൽ പ്രതി അറസ്റ്റിൽ. കണ്ണൂർ ഇരിട്ടി കീഴൂർകുരുംപിനിക്കൽവീട്ടിൽ രാജൻമകൻരാജേഷ് (31) എന്നയാളെയാണ് ഏറ്റുമാനൂർ പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ കഴിഞ്ഞമാസം പതിമൂന്നാം തീയതി തെള്ളകത്തുള്ള സ്വകാര്യ ആശുപത്രിയിലെ ആറാം നിലയിൽ കിടന്നിരുന്ന രോഗി ധരിച്ചിരുന്ന മാലയും, വളയും കൂടാതെ കൈയിൽ ഉണ്ടായിരുന്ന പണവും മോഷ്ടിച്ച് കടന്നുകളയുകയായിരുന്നു.
തുടര്‍ന്ന് ജില്ലാ പൊലീസ് മേധാവി കെ. കാർത്തിക്കിന്റെ നേതൃത്വത്തിൽഅന്വേഷണസംഘം രൂപീകരിക്കുകയും പ്രതിയെ കോഴിക്കോട് നിന്നും പിടികൂടുകയുമായിരുന്നു. ഇയാള്‍ക്ക് മലപ്പുറം,തൃശൂര്‍ , കണ്ണൂര്‍ എന്നീ ജില്ലകളിലായി നിരവധി കേസുകളാണ് നിലവിലുള്ളത്. ഏറ്റുമാനൂർ സ്റ്റേഷൻ ഹൗസ് ഓഫിസർ ഇൻസ്പെക്ടർ രാജേഷ് കുമാർ, എസ്.ഐ പ്രശോഭ് കെ.കെ, എ.എസ്.ഐ സിനോയ്, സി.പി.ഓ മാരായ സജി പി.സി, സുഭാഷ് വാസു, പ്രവീൺ, സെയ്ഫുദീൻ എന്നിവരാണ് അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്.