തിരുവല്ല: ഓട്ടോറിക്ഷ തൊഴിലാളികളുടെയിടയിൽ ഐക്യവും സാഹോദര്യ മനോഭാവവും ഏറെ ആവശ്യമാണെന്ന് തിരുവല്ല റെയിൽവേ സ്റ്റേഷൻ പരിസരത്തുള്ള മെയിൻ റോഡിലുള്ള പുളിഞ്ചോട് സ്റ്റാൻഡിലെ ബിഎംഎസിന്റെ ഓട്ടോറിക്ഷ യൂണിറ്റ്
ഉദ്ഘാടന പ്രസംഗത്തിൽ ബിഎംഎസ് മേഖല പ്രസിഡന്റ് സുരേന്ദ്രൻ നായർ പറഞ്ഞു. സാധാരണക്കാരും, പാവപ്പെട്ടവരും ഏറെയധികം ആശ്രയിക്കുന്ന സഞ്ചാരമാർഗമായ ഓട്ടോറിക്ഷ തൊഴിലാളികൾ യാത്രക്കാരോട് അങ്ങേയറ്റം സഹാനുഭൂതിയും സഹായ മനസ്കതയും പ്രകടിപ്പിക്കാൻ ബാധ്യസ്ഥരാണ്.
ഒരു തൊഴിലിനെക്കാളുപരി സാമൂഹ്യ സേവനമാണ് തങ്ങൾ ചെയ്യുന്നതെന്ന് ബോധം ഓരോ ഓട്ടോ തൊഴിലാളികൾക്കും ഉണ്ടാകേണ്ടതുണ്ട്. ചടങ്ങിൽ മേഖലാ വൈസ് പ്രസിഡന്റ് അഡ്വ. രാജേഷ് നെടുമ്പ്രം, മുനിസിപ്പാലിറ്റി യൂണിറ്റ് പ്രസിഡന്റ് സി. രാജു എന്നിവർ ആശംസ പ്രസംഗം നടത്തി. വിവിധ തൊഴിലാളി യൂണിയൻ നേതാക്കൾ പ്രസംഗിച്ചു.