കോട്ടയം : തരൂരിനെ ചൊല്ലി കോട്ടയത്തും കോൺഗ്രസിൽ വിവാദം. യൂത്ത് കോൺഗ്രസ് ജില്ലാ കമ്മിറ്റി സംഘടിപ്പിക്കുന്ന പരിപാടിയിൽ ശശിതരൂരിന് ക്ഷണിച്ചതാണ് വിവാദത്തിന് ഇടയാക്കിയത്. പരിപാടിയിലേക്ക് ശശി തരൂരിന് ക്ഷണിച്ചതായി അറിയില്ലെന്ന് ജില്ലാ കോൺഗ്രസ് കമ്മിറ്റിയും തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎയും പറയുന്നു. സംഭവം വിവാദമായതോടെ വിശദീകരണവുമായി യൂത്ത് കോൺഗ്രസ് ജില്ലാ കമ്മിറ്റിയും രംഗത്തെത്തി.
തരൂരിന് വേദിയൊരുക്കാൻ കോട്ടയത്തെ യൂത്ത് കോൺഗ്രസാ ” ണ് മുന്നോട്ടെത്തിയിരിക്കുന്നത്. ഡിസംബർ 3 ന് ഈരാറ്റുപേട്ടയിൽ യൂത്ത് കോൺഗ്രസ് മഹാ സമ്മേളനത്തിൽ തരൂർ പങ്കെടുക്കും. ഇത് സംബന്ധിച്ചുള്ള പോസ്റ്ററുകൾ സോഷ്യൽ മീഡിയയിൽ പ്രചരിച്ചതോടെയാണ് സംഭവം വിവാദമായി മാറിയത്. യൂത്ത് കോൺഗ്രസ് കോട്ടയം ജില്ലാ കമ്മിറ്റിയാണ് പരിപാടി ആസൂത്രണം ചെയ്യുന്നത്. ചിന്റു കുര്യൻ ജോയിയാണ് കോട്ടയം ജില്ലാ പ്രസിഡന്റ്
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
പരിപാടിക്കായി തയാറാക്കിയ പ്രചരണ ബോർഡിൽ സതീശന്റെ ചിത്രം ഒഴിവാക്കിയതും വിവാദമായി. ഉമ്മൻചാണ്ടിയുടെ അറിവോടെയാണ് തരൂരിന് വേദി ഒരുക്കുന്നതെന്ന് യൂത്ത് കോൺഗ്രസ് ജില്ലാ നേതൃത്വം പറഞ്ഞു. ഇതിനിടെ തരൂരിന് വേദി ഒരുക്കുന്നതിൽ എ ഗ്രൂപ്പിൽ ഭിന്നതയും ഉണ്ടായി. ഇതിനിടെ പരിപാടിയുമായി മുന്നോട്ടു പോകാൻ ഉറച്ച് യൂത്ത് കോൺഗ്രസ് ജില്ലാ നേതൃത്വവും രംഗത്ത് എത്തി. യൂത്ത് കോൺഗ്രസ് കോട്ടയം ജില്ലാ കമ്മിറ്റി കൂടിയാലോചനകളുടെ അടിസ്ഥാനത്തിലാണ് ഇന്നിന്റെ കാവലാളാക്കുക എന്ന മുദ്രാവാക്യവുമായി മഹാ സമ്മേളനം സംഘടിപ്പിച്ചത്. ഇതിൽ മറ്റൊരു തരത്തിലുള്ള വിവാദത്തിനും അടിസ്ഥാനം ഇല്ല. ഈ സമ്മേളനത്തിന്റെ നടത്തിപ്പുമായി ബന്ധപ്പെട്ട യൂത്ത് കോൺഗ്രസിന്റെ പ്ലാറ്റ്ഫോമിൽ അല്ലാതെ മറ്റൊരു ചർച്ചയും നടന്നിട്ടില്ല. യൂത്ത് കോൺഗ്രസിന്റെ അജണ്ട ഈ സമ്മേളനം വിജയിപ്പിക്കുക എന്നുള്ളതാണ്. മറിച്ചുള്ള പ്രചാരണത്തിൽ അടിസ്ഥാനം ഇല്ലെന്നും യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡണ്ട് ചിന്റു കുര്യൻ ജോയ് അറിയിച്ചു.