കൊച്ചി:എറണാകുളം സൗത്ത് റെയില്‍വേ സ്റ്റേഷനില്‍ വെച്ച് യാത്രക്കാരന്റെ ചാർജ് ചെയാനിട്ട മൊബൈല്‍ ഫോണ്‍ കവർന്ന സംഭവത്തില്‍ പ്രതി പിടിയില്‍.സംഭവത്തില്‍ തിരുവനന്തപുരം തിരുമല സ്വദേശിയായ ജോസഫ്. എ ആണ് റെയില്‍വേ പോലീസ് അറസ്റ്റ് ചെയ്തത്.റെയില്‍വേ സ്റ്റേഷൻ പരിസരത്ത് നിന്നും സ്ഥിരമായി മൊബൈല്‍ ഫോണുകള്‍ മോഷ്ടിക്കുന്ന ആളാണ് കുടുങ്ങിയത്. പതിവായി റെയില്‍വേ സ്റ്റേഷനിലെത്തുകയും,ചാര്‍ജിലിടുന്ന മൊബൈല്‍ ഫോണുകള്‍ നോക്കിവെക്കുകയുമാണ് ഇയാളുടെ പതിവ്.ഇന്ന് പുലർച്ചെ എറണാകുളം സൗത്ത് റെയില്‍വേ സ്റ്റേഷനില്‍ ആണ് മോഷണ ശ്രമത്തിനിടെ ജോസഫിനെ പിടികൂടുന്നത്.
‘തിരുവനന്തപുരം സ്വദേശിയുടെ മൊബൈല്‍ ഫോണാണ് ജോസഫ് കവർന്നത്. മൊബൈല്‍ നഷ്ടപ്പെട്ടെന്ന് മനസിലാക്കിയ തിരുവനന്തപുരം സ്വദേശി റെയില്‍വേ പോലീസില്‍ വിവരം അറിയിക്കുകയായിരുന്നു. തുടർന്ന് ആർപിഎഫ് സ്പെഷ്യല്‍ സ്‌ക്വാഡ് സ്ഥലത്തെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിക്കുകയും പ്രതിയെ തിരിച്ചറിയുകയും അറസ്റ്റ് ചെയ്യുകയും ചെയ്തത്. ഇയാളുടെ പക്കല്‍ നിന്നും രണ്ട് മൊബൈല്‍ ഫോണുകള്‍ പോലീസ് പിടികൂടി. എറണാകുളം നോർത്ത് റെയില്‍വേ സ്റ്റേഷനില്‍ നിന്നും സമാനരീതിയില്‍ മോഷണം നടത്തിയതായി ജോസഫ് പറഞ്ഞു. ആർപിഎഫ് ഇൻസ്പെക്ടർ ബിനോയ് ആന്റണിയുടെ നേതൃത്വത്തില്‍ സബ് ഇൻസ്‌പെക്ടർ മണികണ്ഠൻ, അസിസ്റ്റന്റ് സബ് ഇൻസ്‌പെക്ടർമാരായ രമേശ്‌കുമാർ, ശ്രീകുമാർ , കോണ്‍സ്റ്റബിള്‍ മാരായ അജയഘോഷ്, പ്രമോദ്, അൻസാർ, ജോസഫ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
അതേസമയം ട്രെയിനില്‍ യാത്ര ചെയ്യുന്നവരുടെ ശ്രദ്ധയ്ക്കുവേണ്ടി റെയില്‍വേ പോലീസ് ചില അറിയിപ്പുകള്‍ നല്‍കിയിട്ടുണ്ട്. റെയില്‍വേ സ്റ്റേഷനുകളില്‍ വിലയേറിയ മൊബൈല്‍ ഫോണുകള്‍ ചാർജില്‍ ഇടുമ്പോൾ ജാഗ്രത വേണമെന്നും. കണ്ണൊന്ന് തെറ്റിയാല്‍ മൊബൈലിന്‍റെ പൊടിപോലും കിട്ടില്ല എന്നുമാണ് പോലീസ് പറയുന്നത്. പ്ലാറ്റ്ഫോമുകളില്‍ മൊബൈല്‍ ഫോണുകള്‍ ചാർജില്‍ ഇടുന്നതും നോക്കി തക്കം പാർത്തു കള്ളന്മാർ ഉണ്ടെന്നും ജാഗ്രത വേണമെന്നും റെയില്‍വെ പോലീസ് അറിയിച്ചു.