കോട്ടയം : തിരുനക്കര ശ്രീ മഹാദേവ ക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ച് മാർച്ച് 21ന് നടക്കുന്ന തിരുനക്കര പൂരത്തിന്റെ ലോഗോ പ്രകാശനം ദേവസ്വം തുറമുഖ സഹകരണ വകുപ്പ് മന്ത്രി വി എൻ വാസവൻ നിർവഹിച്ചു. ജോസ്കോ ഗ്രൂപ്പ് വൈസ് പ്രസിഡണ്ട് ബാബു എം ഫിലിപ്പ് ലോഗോ ഏറ്റുവാങ്ങി. ക്ഷേത്ര ഉപദേശക സമിതി പ്രസിഡണ്ട് ടി സി ഗണേഷ്, മുഖ്യ രക്ഷാധികാരി ഡോക്ടർ വിനോദ് വിശ്വനാഥൻ, സെക്രട്ടറി അജയ് ടി നായർ വൈസ് പ്രസിഡണ്ട് പ്രദീപ് മന്നകുന്നം, ജനറൽ കൺവീനർ ടി സി രാമാനുജം, ജോയിൻ സെക്രട്ടറിമാരായ പി എൻ വിനോദ് കുമാർ , നേവൽ സോമൻ, അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ എസ്ശ്രീലേഖ എന്നിവർ സംബന്ധിച്ചു.
Advertisements