തിരുനക്കര മഹാദേവക്ഷേത്രത്തിലെ ആനയൂട്ട് സെപ്റ്റംബർ 12 ന് ; തിരുനക്കര ശിവൻ അടക്കമുള്ള കൊമ്പന്മാർ പങ്കെടുക്കും

കോട്ടയം: തിരുനക്കര മഹാദേവക്ഷേത്രത്തിലെ ആനയൂട്ട് സെപ്റ്റംബർ 12 ന് നടക്കും. തിരുനക്കര ശിവൻ അടക്കമുള്ള കൊമ്പന്മാർ ആനയൂട്ടിൽ പങ്കെടുക്കും. സെപ്റ്റംബർ 12 വ്യാഴാഴ്ച രാവിലെ എട്ടിനാണ് ആനയൂട്ട് നടക്കുക. തിരുനക്കര ശിവൻ, കിരൺനാരായണൻ കുട്ടി, പുതുപ്പള്ളി സാധു, ഭാരത് വിശ്വനാഥൻ, പാമ്പാടി സുന്ദരൻ, തോട്ടക്കാട്ട് രാജശേഖരൻ, വേണാട്ടുമറ്റം ഗോപാലൻകുട്ടി, തോട്ടക്കാട് കണ്ണൻ, വേമ്പനാട് വാസുദേവൻ, പടിഞ്ഞാറേമഠം ശങ്കരൻ, ഹരിപ്പാട് അപ്പു, ഉമാമഹേശ്വർമഠം ഉമാദേവി, തേക്കുംതോട്ടം മീര, ഓതറ പുതുക്കുളങ്ങര ശ്രീപാർവതി, വേണാട്ടുമറ്റം കല്യാണി, ചാന്നാനിക്കാട് ഷീല, കുമാരനല്ലൂർ പുഷ്പ, എന്നീ ആനകളാണ് പങ്കെടുക്കുന്നത്.

Advertisements

Hot Topics

Related Articles