കോട്ടയം : തിരുവാർപ്പിലെ ബസ് സമരത്തിന്മേലുള്ള ചർച്ച വീണ്ടും അലസിപ്പിരിഞ്ഞു. ഉടമയെ തല്ലിയ ഇടത് നേതാവ് സിഐടിയു പ്രതിനിധികൾക്കൊപ്പം ചർച്ചയ്ക്ക് എത്തിയതാണ് വിവാദമായി മാറിയത്. കോട്ടയത്ത് കളക്ട്രേറ്റിൽ ലേബർ ഓഫീസിൽ നടന്ന ചർച്ചയിൽ നിന്നാണ് ബി ജെ പി നേതാവായ ഉടമ ഇറങ്ങി പോയത്. സി ഐ ടി യു നേതാവായ അജു പങ്കെടുത്തതിൽ പ്രതിഷേധിച്ച് ബസ് ഉടമ രാജ്മോഹൻ ചർച്ചയിൽ നിന്നും ഇറങ്ങിപ്പോകുകയായിരുന്നു.
Advertisements