തിരുവല്ല കവിയൂരിൽ യുവാവിനെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി; അസ്വാഭാവിക മരണത്തിന് കേസെടുത്ത് തിരുവല്ല പൊലീസ്

തിരുവല്ല : കവിയൂരിൽ വീടിനുള്ളിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. കവിയൂർ പഞ്ചായത്തിൽ 11ാം വാർഡിൽ വിഴൽ ഭാഗം (കറ്റോടിനു സമീപം) യുവാവിനെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. കവിയൂർ കീഴ്മാഞ്ചേരിൽ വീട്ടിൽ ബിജോയി ( ഇട്ടി- 44)യെയാണ് തിങ്കളാഴ്ച ഉച്ചയോടെ വീടിനുള്ളിൽ കിടപ്പുമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.

Advertisements

അസ്വാഭാവിക മരണത്തിന് തിരുവല്ല പോലീസ് കേസെടുത്തു. തിങ്കളാഴ്ച ഉച്ചയ്ക്കാണ് ബിജോയിയെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടത്. തുടർന്ന്, സഹോദരൻ വാർഡ് മെമ്പർ അനിതാ സജിയെ വിവരം അറിയിച്ചു. പഞ്ചായത്തു പ്രസിഡന്റിന്റെ നേതൃത്വത്തിൽ പഞ്ചായത്തംഗങ്ങൾ ചേർന്നാണ് വിവരം പൊലീസിൽ അറിയിച്ചത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

തിരുവല്ല പോലീസ് മേൽ നടപടികൾ സ്വീകരിച്ചു.
പോസ്റ്റ്‌മോർട്ടം നടപടികൾക്ക് ശേഷമേ മരണ കാരണം വ്യക്തമാകു എന്ന് എസ്.ഐ പറഞ്ഞു. ഇവർ മൂന്നു സഹോദരങ്ങൾ മാത്രമാണ് താമസിച്ചിരുന്നത്. സഹോദരങ്ങൾക്ക് മാനസിക പ്രശ്‌നങ്ങൾ ഉള്ളതായി സമീപവാസികൾ പറയുന്നു. മൃതദ്ദേഹം തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിൽ മോർച്ചറിയിൽ .

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.