തിരുവല്ല നഗരമധ്യത്തിൽ ത്രീ സ്റ്റാർ ഹോട്ടൽ ജീവനക്കാരിയ്ക്കു നേരെ തോക്ക് ചൂണ്ടി ഭീഷണി; മദ്യലഹരിയിൽ തോക്ക് ചൂണ്ടിയ യുവാവ് പിടിയിൽ 

തിരുവല്ല : തിരുവല്ല നഗര മധ്യത്തിലെ ത്രീസ്റ്റാർ ഹോട്ടലിൽ വനിതാ ജീവനക്കാരിയെ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തിയ സംഭവത്തിൽ നെടുമ്പ്രം സ്വദേശിയായ യുവാവ് പിടിയിലായി.നെടുമ്പ്രം വൈപ്പനിയിൽ വീട്ടിൽ ജോമി മാത്യു (45) ആണ് പിടിയിലായത് . വെള്ളിയാഴ്ച രാവിലെ 11 മണിയോടെ ആയിരുന്നു സംഭവം. ജോമി ഇന്നലെ മുതൽ ഹോട്ടലിൽ റൂം എടുത്ത് താമസിക്കുകയായിരുന്നു. രാവിലെ ക്ലീനിംഗ് വിഭാഗത്തിൽ ജോലി ചെയ്യുന്ന വനിതാ ജീവനക്കാരി റൂം വൃത്തിയാക്കാനായി എത്തി. 

Advertisements

മുറി വൃത്തിയാക്കുന്നതിനായി അൽപ്പനേരത്തേക്ക് റൂമിൽ നിന്നും പുറത്തേക്ക് ഇറങ്ങാൻ ജീവനക്കാരി  ജോമിയോട് ആവശ്യപ്പെട്ടു. മദ്യപിച്ച് ലക്കുകെട്ട നിലയിലായിരുന്ന ജോമി ജീവനക്കാരിയെ കൈയ്യേറ്റം ചെയ്തു. തുടർന്ന് കൊന്നു കളയുമെന്ന് ഭീഷണിപ്പെടുത്തി ജീവനക്കാരിക്ക് നേരേ ജോമി തോക്ക് ചൂണ്ടുകയായിരുന്നു. 


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ജീവനക്കാരി ബഹളം വെച്ചതോടെ മറ്റ് ജീവനക്കാർ ഓടിയെത്തി ജോമിയെ കീഴ്പ്പെടുത്തി. തുടർന്ന് തിരുവല്ല പോലീസിന് കൈമാറുകയായിരുന്നു. ലൈസൻസ് ആവശ്യമില്ലാത്ത കൈത്തോക്കാണ് ഇയാളുടെ കൈവശം ഉണ്ടായിരുന്നതെന്ന് പോലിസ് പറഞ്ഞു.

Hot Topics

Related Articles