തിരുവല്ലയിൽ വാഹനാപകടത്തിൽ മരിച്ചത് ഗണകമഹാസഭാ നേതാവ് ശാലിനി അഞ്ചേരിയുടെ മകൻ; സംസ്‌കാരം വൈകിട്ട് അഞ്ചിന് രാമപുരത്ത്

കോട്ടയം: തിരുവല്ലയിൽ വാഹനാപകടത്തിൽ മരിച്ചത് ഗണകമഹാസഭാ സംസ്ഥാന നേതാവ് ശാലിനി അഞ്ചേരിയുടെ മകൻ. തിരുവല്ല ബൈപ്പാസിൽ ചിലങ്ക ജംഗ്ഷനിൽ ടാങ്കർ ലോറിക്ക് പിന്നിൽ ബൈക്ക് ഇടിച്ചുണ്ടായ അപകടത്തിലാണ് രണ്ടു പേർ മരിച്ചത്. അപകടത്തിൽ കോട്ടയം കുമാരനല്ലൂരിൽ വാടകയ്ക്കു താമസിക്കുന്ന രാമപുരം കുറ്റിയാനിക്കുന്നേൽ പരേതനായ രാജേന്ദ്രന്റെയും ഗണകമഹാസഭയുടെ സംസ്ഥാന നേതാവ് ശാലിനിയുടെയും മകൻ ശ്യാംരാജ്് (24) മരിച്ചിരുന്നു. ഇയാൾക്കൊപ്പമുണ്ടായിരുന്ന കുന്നന്താനം അരുൺ നിവാസിൽ അരുണും ( 29 ) അപകടത്തിൽ മരിച്ചിരുന്നു.

Advertisements

ഡിസംബർ 31 ന് അർദ്ധരാത്രി 12 മണിയോടെയായിരുന്നു അപകടം. ഗുരുതരമായി പരിക്കേറ്റ ഇരുവരെയും തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചു. മൃതദേഹങ്ങൾ മോർച്ചറിയിലേക്ക് മാറ്റി. ശ്യാംരാജിന്റെ മൃതദേഹം പൊലീസ് നടപടികൾ പൂർത്തിയാക്കിയ ശേഷം കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിക്കും. ഇവിടെ പോസ്റ്റ്‌മോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടു നൽകും. വൈകിട്ട് രാമപുരം കൊണ്ടാട് കുറ്റിയാനിക്കുന്നേൽ പിതൃസഹോദരൻ പുഷ്പരാജന്റെ വസതിയിൽ ജനുവരി ഒന്ന് വൈകിട്ട് അഞ്ചിന് സംസ്‌കാരം നടക്കും.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.