തിരുവല്ല: തിരുവല്ല പ്രൈവറ്റ് ബസ് സ്റ്റാൻഡിനു സമീപത്തെ ഓട്ടോറിക്ഷാ സ്റ്റാൻഡിൽ എത്തിയ വെള്ളിമൂങ്ങ ഓട്ടോ ഡ്രൈവർമാർക്ക് അത്ഭുതമായി. ചൊവ്വാഴ്ച വൈകുന്നേരത്തോടെയാണ് വെള്ളിമൂങ്ങയെ കാക്കകൾ ആക്രമിച്ചത്. ആക്രമണം ഏറ്റുവാങ്ങിയ മൂങ്ങ ഉടൻ തന്നെ റോഡിലേയ്ക്കു പറന്നു.
Advertisements
ഈ സമയം ഇതുവഴി കടന്നു പോയ കാറിൽ മൂങ്ങ ഇടിച്ചു. ഇടിയെ തുടർന്നു റോഡിൽ വീണു കിടന്ന കാക്കയെ ഓട്ടോ ഡ്രൈവർമാർ ചേർന്ന് കാർഡ് ബോർഡ് ബോക്‌സിനുള്ളിലാക്കി. തുടർന്ന് വനം വകുപ്പ് അധികൃതരെ വിവരം അറിയിച്ചു. വിവരം അറിഞ്ഞ് വനം വകുപ്പ് അധികൃതർ സ്ഥലത്തേയ്ക്കു തിരിച്ചിട്ടുണ്ട്. ഉടൻ തന്നെ മൂങ്ങനെ വനം വകുപ്പിന് കൈമാറുമെന്നു ഓട്ടോ ഡ്രൈവർമാർ അറിയിച്ചു.