തിരുനക്കര കുന്ന് റസിഡൻസ് വെൽഫെയർ അസോസിയേഷൻ വാർഷിക പൊതുയോഗവും, ഓണാഘോഷവും നടത്തി : സ്മിത സഞ്ജയ് പ്രസിഡൻ്റ് ; ജ്യോതിലക്ഷ്മി ഇ എസ് സെക്രട്ടറി

കോട്ടയം : തിരുനക്കര കുന്ന് റസിഡൻസ് വെൽഫെയർ അസോസിയേഷന്റെ 15മത് വാർഷിക പൊതുയോഗവും, ഓണാഘോഷവും പ്രശസ്ത ഛായ ഗ്രാഹകനും കേരള ഫിലിം കിറ്റിക്സ് അവാർഡ് ജേതാവും ആയ വിനോദ് ഇല്ലം പള്ളി ഉദ്ഘാടനം ചെയ്തു. പ്രസിഡണ്ട്
കെ എസ് ഗീതയുടെ അധ്യക്ഷയിൽ കൂടിയ യോഗത്തിൽ എൻ പ്രതീഷ്, ജ്യോതിലക്ഷ്മി ഇ. സ്, ടി. എം അനന്തലക്ഷ്മി, കെ എം രാധാകൃഷ്ണപിള്ള, ആശാവർക്കർ പ്രവീണ തുടങ്ങിയവർ പ്രസംഗിച്ചു. പഠന, പാഠ്യേതര വിഷയങ്ങളിൽ വിജയം കൈവരിച്ച കുട്ടികൾക്കുള്ള അവാർഡ് വിതരണം നടത്തുകയും,ഹരിത കർമ്മ സേനാംഗങ്ങളെ ആദരിക്കുകയും ചെയ്തു. തുടർന്ന് നടന്ന തിരഞ്ഞെടുപ്പിൽ സ്മിത സഞ്ജയ് പ്രസിഡന്റായും, എൻ പ്രതീഷ് വൈസ് പ്രസിഡണ്ടായും, ജ്യോതിലക്ഷ്മി ഇ എസ് സെക്രട്ടറിയായും, ടി എം അനന്തലക്ഷ്മി ട്രഷററായും, ജയന്തി പി നായർ,ലക്ഷ്മി എൻ നായർ എന്നിവർ ജോയിന്റ് സെക്രട്ടറിമാരായും തിരഞ്ഞെടുക്കപ്പെട്ടു. എൻ വെങ്കിട കൃഷ്ണൻ പോറ്റി, എസ് ആർ എസ് അയ്യർ, adv പി എ രമാദേവി, ഗീതാ കെ എസ്, എസ് അജീഷ്, സംഗീത ആർ, ആശാ ജി, എസ് അരുൺ, കൃഷ്ണൻകുട്ടി പിള്ള എന്നിവർ അടങ്ങുന്ന 15 അംഗ ഭരണസമിതിയും തിരഞ്ഞെടുത്തു.

Advertisements

Hot Topics

Related Articles