തിരുനക്കരയ്ക്ക് ഉത്സമേളത്തിന്റെ അരങ്ങൊരുങ്ങുന്നു; മഹാദേവന്റെ കൊടിയേറ്റ് മാർച്ച് 15 ന്; 21 ന് തിരുനക്കര പൂരം; ആഘോഷ രാവുകൾക്ക് ഇനി പത്തു ദിനം മാത്രം

കോട്ടയം : തിരുനക്കര ശ്രീമഹാദേവ ക്ഷേത്രത്തിലെ ഈ വർഷത്തെ തിരുവുത്സവം മാർച്ച് 15 ന് കൊടിയേറി 24 ന് ആറാട്ടോടുകൂടി സമാപിക്കും. 7-ാം ഉത്സവദിവസമായ മാർച്ച് 21 നാണ് തിരുനക്കര പൂരം 22 ന് വലിയവിളക്ക് ദേശ വിളക്കായി ആചരിക്കും. രണ്ടാം ഉത്സവം മുതൽ പള്ളിവേട്ട വരെ എട്ട് ദിവസം ഉത്സവബലിദർശനം. അഞ്ചാം ഉത്സവം മുതൽ പള്ളിവേട്ട ദിവസം വരെ വൈകിട്ട് 6 മുതൽ വേല, സേവ, മതന്യത്തം, കുട്ടികളുടെ അരങ്ങേറ്റം തുടങ്ങി ദക്ഷിണേന്ത്യയിലെ പ്രശസ്തരായ വിവിധ കലാകാരന്മാരെവരെ പങ്കെടുപ്പിച്ചുകൊണ്ട് ക്ഷേത്രകലകൾക്ക് പ്രാധാന്യം നൽകിക്കൊണ്ടാണ് ഈ വർഷത്തെ ഉത്സവപരിപാടികൾ ക്രമീകരിച്ചിരിക്കുന്നത്.

Advertisements

ഒന്നാം ഉത്സവദിവമായ മാർച്ച് 15 ന് വൈകിട്ട് 6 മുതൽ തിനക്കരെ ശ്രീമഹാദേവ ഭജനസംഘത്തിന്റെ ഭജന, 7 ന് തന്ത്രി താഴ്മൺമഠം കണ്ഠരര് മോഹനരുടെ കാർമ്മികത്വത്തിൽ കൊടിയേറ്റ്, 8 ന് ഉദ്ഘാടന സമ്മേളനം ദേവസ്വം ബോർഡ് പ്രസിഡന്റ് അഡ്വ. കെ. അനന്തഗോപന്റെ ആദ്ധ്യക്ഷതയിൽ അദ്ധ്യക്ഷതയിൽ മന്ത്രി വി. എൻ. വാസവൻ ഉദ്ഘാടനം ചെയ്യും. തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ മുഖ്യ പ്രഭാഷണവും പ്രശസ്ത വ്യക്തികളെ ആദരിക്കലും നടത്തും. സിനിമാതാരം മനോജ് കെ. ജയൻ കലാപരിപാടികളുടെ ഉദ്ഘാടനം നിർവഹിക്കും.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഉത്സവത്തോടനുബന്ധിച്ച പ്രസിദ്ധീകരിക്കുന്ന സുവനീറിന്റെ പ്രകാശനം നഗരസഭ വൈസ് ചെയർമാൻ ബി. ഗോപകുമാർ നിർവ്വഹിക്കും. ബി.ജെ.പി. ജില്ലാ പ്രസിഡന്റ് ഉത്സവസന്ദേശം നൽകും, ദേവസ്വം ബോർഡ് മെമ്പർമാ രായ അഡ്വ. എസ്.എസ്. ജീവൻ, ജി. സുന്ദരേശൻ എന്നിവർക്ക് സ്വീകരണം നൽകും. ദേവസം ബോർഡ് കമ്മീഷ ണർ ബി.എസ്. പ്രകാശ ചീഫ് എൻജിനീയർ, ആർ. അജിത്കുമാർ എന്നിവർ പങ്കെടുക്കും ക്ഷേത്രോപദേശകസമിതി പ്രസിഡന്റ് ടി.സി. ഗണേഷ് സ്വാഗതവും സെക്രട്ടറി അജയ് ടി. നായർ കൃതജ്ഞതയും രേഖപ്പെടുത്തും. 9.30 ന് സുപ്രസിദ്ധ ചലച്ചിത്ര പിന്നണി ഗായകൻ വിധു പ്രതാപ് നയിക്കുന്ന പാലാ സൂപ്പർബീറ്റ്‌സിന്റെ ഗാനമേള രണ്ടാം ഉത്സവദിനമായ 16 ന് വൈകിട്ട് 6 മുതൽ ഏലൂർ ബിജുവിന്റെ സോപാനസംഗീതവും, 7 മുതൽ മാളവിക എം.ആർ. കെ നയിക്കുന്ന മ്യൂസിക് ഫെസ്റ്റിവലും, 9 ന് ജ്യോതി സാവിത്രിയുടെ ഭരതനാട്യകച്ചേരിയും, 10 മുതൽ മേജർസെറ്റ് കഥകളി കഥ കിർമ്മീരവധം, മൂന്നാം ഉത്സവദിവസമായ 17 18 വൈകിട്ട് 6 മുതൽ ഇന്നു എസ്. പിള്ളയുടെ സംഗീത സദസ്സ്. 7 ന് കലാകളരി പുതുപ്പള്ളി അഞ്ജലി ഹരിയുടെ നൃത്തപരിപാടി, 8 ന് ബിന്ദു നന്ദകുമാർ ഐശ്വര്യ നന്ദകു മാർ എന്നിവരുടെ കുച്ചുപ്പുടി 8.30 ന് മാതംഗി സത്യമൂർത്തിയുടെ സംഗീതസദസ്സ്, 10 മുതൽ മേജർസെറ്റ് കഥകളി കഥ കീചകവധം. നാലാം ഉത്സവമായ 18 ന് വൈകിട്ട് 5 മുതൽ തിരുനക്കര 685 10 നമ്പർ എൻ എസ് എസ് കരയോ ഗത്തിന്റെ തിരുവാതിരകളി, 6 മുതൽ നാട്യപൂർണ്ണ സ്‌കൂൾ ഓഫ് ഡാൻസിന്റെ നൃത്തവിരുന്ന്, 8 മുതൽ ഈര സുഭാഷ് ശിവന്റെ സംഗീതസദസ്സ്. 17 ന് ആലപ്പുഴ ബ്ലൂഡയമണ്ടിന്റെ ഗാനമേള, അഞ്ചാം ഉത്സവമായ 19 ന് വൈകിട്ട് 5 മുതൽ തിരുനക്കര ആർ തിരുവാതിര ക്ലബ്ബിന്റെ തിരുവാതിരകളി, 8 ന് കാഴ്ചബലി വേല-സേവ മയൂരനൃത്തം, വൈക്കം ഹരിഹര അയ്യർ, ടിവിപുരം അനിരുദ്ധൻ എന്നിവരുടെ നാദസ്വര കച്ചേരി, 5.30 ന് കൊച്ചിൻ കൈരളി കമ്മ്യൂണിക്ക് ഷൻസിന്റെ ഗാനമേള, ആറാം ഉത്സവമായ 21 ന് വൈകിട്ട് 6 മുതൽ സ്വരൂപ അനിലിന്റെ മോഹിനിയാട്ടകച്ചേരി മുതൽ കാഴ്ചശ്രീബലി, വേല സവ ഓച്ചിറ വി. ശിവദാസൻ, പ്രസന്ന ശിവദാസൻ എന്നിവരുടെ നാദസ്വരകച്ചേരി, കിഴക്കൂട്ട് അനിയൻ മാരാരും സംഘവും അവതരിപ്പിക്കുന്ന പഞ്ചാരിമേളം, 8.30 ന് ആർഎൽവി അനിൽകുമാർ & പാർട്ടി യുടെ നൃത്തനൃത്യങ്ങൾ, 12 മുതൽ മേജർസെറ്റ് കഥകളി കഥ ദക്ഷയാഗം, ഏഴാം ഉത്സവമായ 21 ന് തിരുനക്കര പൂരം, രാവിലെ 8 ന് വിവിധ ക്ഷേത്രങ്ങളിൽ നിന്നുള്ള ചെറുപൂരങ്ങൾക്ക് വരവേല്പ്, വൈകിട്ട് 4 മുതൽ വൈകിട്ട് 4 ന് തിരുനക്കര പൂരം, 22 ഗജവീരന്മാർ പങ്കെടുക്കും, 4 ന് പത്മശ്രീ പെരുവനം കുട്ടൻമാരാരുടെ നേത്യത്വത്തിൽ 111 പരം കലാകരാന്മാർ പങ്കെടുക്കുന്ന പഞ്ചാരിമേളം, തന്ത്രി കണ്ഠരര് മോഹനരര് ഭദ്രദീപം തെളിക്കും, വൈകിട്ട് 3ന് ചങ്ങനാശ്ശേരി ജയകേരള നൃത്തകലാലയം ചലച്ചിത്രതാരം ശാലുമേനോൻ അവതരിപ്പിക്കുന്ന നാട്യസംഗീതശില്പം തിശൂല ശങ്കരി, എട്ടാം ഉത്സവമായ 22 നാണ് വലിയവിളക്ക്, വൈകിട്ട് 6 മുതൽ ദേശവിളക്ക്, കാഴ്ചശ്രീബലി, ഒരു നായർ പട്ടം ബാബുവിന്റെ നാദസ്വരകച്ചേരി, ആനിക്കാട് കൃഷ്ണകുമാർ & പാർട്ടിയുടെ പഞ്ചാരിമേളം, 8.30 ന് ഗ്രാം മ്യൂസിക്‌സിന്റെ ഭക്തിഗാനമേള. 9.30 ന് ചലച്ചിത്രതാരം നിഖില വിമലും സംഘവും അവതരിപ്പിക്കുന്ന ശ്രീമൂകാംബിക നൃത്ത കലാക്ഷേത്രത്തിന്റെ നടന മോഹനം ഡാൻസ്.

10 ന് നടക്കുന്ന വലിയവിളക്കിന് ആനിക്കാട് കൃഷ്ണ കുമാർ & പാർട്ടിയുടെ സ്‌പെഷ്യൽ പഞ്ചവാദ്യവും ഉണ്ട്. പള്ളിവേട്ട ദിവസമായ രാവിലെ 11 ന് ആറാട്ട് സദ്യയ്ക്കുള്ള കറിക്ക് വെട്ട് മണിയമ്മാൾ മുരുകൻ മീനാക്ഷി ഗ്രൂപ്പ് നിർവ്വഹിക്കും, വൈകീട്ട് 4 ന് മറിയപ്പള്ളി ബിന്ദുവർമ്മയുടെ മോഹിനിയാട്ടം, 5 ന് കലാശ്രീ വനജ ശങ്കറിന്റെ സംഗീത സദസ്സ്, വൈകിട്ട് 6 ന് കാഴ്ചശ്രീബലി, ആറന്മുള ശ്രീകുമാ നിന്റെ നാദസ്വരക്കച്ചേരി. 8.30 മുതൽ നൃത്തശ്രീ നൃത്തപഠനകേന്ദ്രത്തിന്റെ നൃത്യ നൃത്യങ്ങൾ, 9.30 മുതൽ ചലച്ചി പിന്നണി ഗായിക ദുർഗ്ഗ വിശ്വനാഥിന്റെ ഗാനമേള. 12.30 ന് പള്ളിവേട്ട എഴുന്നള്ളിപ്പ്

പത്താം ഉത്സവദിവസമായ 24 ന് രാവിലെ 8 ന് ആറാട്ട് കടവിലേക്ക് എഴുന്നള്ളിപ്പ്, 11 ന് ആറാട്ടുസദ്യ ആരംഭിക്കും, 11 ന് കെ.ജി. ഉദയശങ്കർ & പാർട്ടി യുടെ ഗാനമേള, 1 ന് ദേവിക ജെ, അഞ്ജലി ശ്രീജിത്ത്, കീർത്തന എന്നിവരുടെ നൃത്തനൃത്യങ്ങൾ, 2 ന് അയ്മനം എ.എം.വി. ഓർക്കസ്ട്രയുടെ ഭക്തിഗാനമേള, 4 ന് മുണ്ടക്കയം വിജയകുമാറിന്റെ സംഗീതകച്ചേരി, 5 ന് ഇഞ്ചിക്കുടി ഇ.എം. മാരിയരപ്പന്റെ നാദസ്വരകച്ചേരി സ്‌പെഷ്യൽ തവിൽ ഉഡുമൽപേട്ട വി.എം. വി. മണിക്ണൻ കാട്ടിമേട് എസ്.ജി.പി. ബാലശങ്കർ, വൈകിട്ട് 8.30 മുതൽ സമാപന സമ്മേളനം മിസോറാം മുൻ ഗവർണർ കുമ്മനം രാജശേഖരൻ ഉദ്ഘാടനം ചെയ്യും.

ശ്രീപത്മനാഭസ്വാമി ക്ഷേത്രം പുഷ്പാഞ്ചലി സ്വാമിയാർ, അച്ചുതഭാരതി സ്വാമിയാർ തിരി കൊളുത്തും. ഉപദേശകസമിതി പ്രസിഡന്റ് ടി.സി. ഗണേഷ് അദ്ധ്യക്ഷതവഹിക്കും. 10 ന് ഗായത്രി ചെന്നൈ വെങ്കിട്ട രാഘവന്റെ ആറാട്ടുകച്ചേരി, 1 ന് കടുത്തുരുത്തി ശ്രീകുമാറിന്റെ സോപാനസംഗീതം, 2 മൈതാനത്ത് ആറാട്ട് എതിരേ പ്, ദീപകാഴ്ച, 5 ന് കൊടിയിറക്ക് എന്നിവയാണ് പ്രധാന പരിപാടികൾ.

ക്ഷേത്രോപദേശകസമിതി പ്രസിഡന്റ് ടി. സി ഗണേഷ്, സെക്രട്ടറി അജയ് ടി. നായർ, വൈസ് പ്രസിഡന്റ് പ്രദീപ് മണക്കുന്നം, ഉത്സവകമ്മറ്റി ജനറൽ കോർഡി നേറ്റർ ടി. സി. രാമാനുജം, അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസർ പി.ആർ. മീര, ജോ. സെക്രട്ടറി പി. എൻ. വിനോദ്കുമാർ, ജോ. സെക്രട്ടറി നേവൽ സോമൻ, പ്രദീപ് ഉറുമ്പിൽ, അഞ്ജു സതീഷ്, മധു ഹോരക്കാട്, വി. എ. രാധാകൃഷ്ണൻ, വിജി ഗോപാലൻ, ജി. വേണുഗോപാൽ, എൻ. ജി. സോമൻ എന്നിവർ പങ്കെടുത്തു.

Hot Topics

Related Articles