കോട്ടയം : കോട്ടയം നഗര മധ്യത്തിൽ തിരുനക്കരയിൽ ദേശാഭിമാനി ദിനപത്രത്തിന്റെ വാർഷിക പരിപാടികൾക്കായി എത്തിച്ച വലിയ വിളക്ക് മോഷണം പോയി. സംഭവവുമായി ബന്ധപ്പെട്ട തിരുനക്കര മൈതാനത്തും നഗരത്തിലും അലഞ്ഞുതിരിഞ്ഞു നടക്കുന്ന മൂന്നംഗ സംഘത്തെ കോട്ടയം വെസ്റ്റ് പോലീസ് പിടികൂടി. ദേശാഭിമാനി ദിനപത്രത്തിന്റെ എൺപതാം വാർഷികാഘോഷങ്ങൾക്കായി എത്തിച്ച വലിയ വിളക്കാണ് സംഘം കവർന്നത്. നഗരത്തിൽ അലഞ്ഞുതിരിഞ്ഞു നടക്കുന്ന മൂന്നംഗസംഘമാണ് വിളക്ക് മോഷ്ടിച്ച് ആക്രിക്കടയിൽ വിൽപ്പനയ്ക്കായി കൊണ്ടുപോയത്.
വിളക്ക് മോഷണം പോയതായി കാട്ടി ദേശാഭിമാനി മാനേജ്മെൻറ് കോട്ടയം വെസ്റ്റ് പോലീസിൽ പരാതി നൽകിയിരുന്നു. ഇത് തുടർന്ന് പോലീസ് സംഘം നടത്തിയ പരിശോധനയ്ക്കിടെയാണ് വിളക്ക് ആക്രിക്കടയിൽ വിൽപ്പന നടത്തിയതായി കണ്ടെത്തിയത്. തുടർന്നാണ് വിളക്കു മോഷ്ടിച്ച മൂന്നര സംഘത്തെ പിടികൂടിയത്. സംഭവമായി ബന്ധപ്പെട്ട കൂടുതൽ ആളുകൾ ഉൾപ്പെട്ടിട്ടുണ്ടെന്നും ഇവർക്കായി പരിശോധന നടത്തുന്നതായി വെസ്റ്റ് ഐ ടി.ശ്രീജിത്ത് അറിയിച്ചു.