വടക്കാഞ്ചേരിയിൽ സ്‌കൂൾ വിദ്യാർത്ഥികളുടെ മരണത്തിന് ഇടയാക്കിയ ബസ് അപകടം; ബസ് കോട്ടയം പാമ്പാടി സ്വദേശികളുടേത്; ബസിനെതിരെ നിയമലംഘനത്തിന് അഞ്ചു കേസുകൾ; ബസ് ബ്ലാക്ക് ലിസ്റ്റിൽ പെട്ടതെന്നും റിപ്പോർട്ട്

തൃശൂർ: വടക്കാഞ്ചേരിയിൽ ഒൻപതുപേരുടെ മരണത്തിന് ഇടയാക്കിയ ബസ് കോട്ടയം പാമ്പാടി സ്വദേശിയുടേത്. തുടർച്ചയായി നിയമലംഘനം നടത്തിയിട്ടുണ്ടെന്ന് രേഖകൾ. വടക്കാഞ്ചേരിയിൽ ഒൻപതുപേരുടെ മരണത്തിന് ഇടയാക്കിയ ബസ് കോട്ടയം പാമ്പാടി പങ്ങട സ്വദേശിയുടേത്. അപകടത്തിൽപ്പെട്ട അസുര എന്ന പേരിലുള്ള ടൂറിസ്റ്റ് ബസ് ബ്ലാക്ക് ലിസ്റ്റിൽപ്പെട്ട വാഹനമാണ് എന്ന് മോട്ടോർവാഹന വകുപ്പിൻറെ രേഖകൾ.

Advertisements

വാഹനത്തിനെതിരെ നിലവിൽ 5 കേസുകളുണ്ടെന്നാണ് രേഖകൾ പറയുന്നത്. കോട്ടയം ആർടിഒയുടെ കീഴിലാണ് ബസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. നിയമവിരുദ്ധമായി കളേർഡ് ലൈറ്റുകൾ മുന്നിലും അകത്തും സ്ഥാപിച്ചു, നിയമവിരുദ്ധമായി എയർ ഹോൺ സ്ഥാപിച്ചു. നിയമം ലംഘനം നടത്തി വാഹനമോടിച്ചു ഇങ്ങനെയാണ് കേസുകൾ എന്നാണ് മോട്ടോർ വാഹന വകുപ്പ് രേഖകൾ പറയുന്നത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ബ്ലാക് ലിസ്റ്റിൽ പെടുത്തിയാലും സർവീസ് നടത്തുന്നതിന് തടസമില്ലെന്ന് മോട്ടോർ വാഹനവകുപ്പ് പറയുന്നത്. അതിമ വേഗതയിൽ പോവുകയായിരുന്ന ടൂറിസ്റ്റ് ബസ് വാളയാർ വടക്കാഞ്ചേരി മേഖലയിലെ അഞ്ചുമൂർത്തി മംഗലത്ത് കൊല്ലത്തറ ബസ് സ്റ്റാൻറിന് സമീപത്ത് വച്ച് കാറിനെ മറികടക്കാൻ ശ്രമിക്കവേയാണ് കെഎസ്ആർടിസി ബസിൻറെ പിന്നിലിടിച്ചത്.

ബസ് അമിതവേഗതയിലാണെന്ന് സ്ഥലം സന്ദർശിച്ച എംവിഡി ഉദ്യോഗസ്ഥരും സ്ഥിരീകരിച്ചു. അപകടം നടന്ന സ്ഥലത്ത് മോട്ടോർ വെഹിക്കിൾ സംഘം പരിശോധന നടത്തുകയാണ്. അപകട സമയം ചാറ്റൽ മഴ പെയ്തിരുന്നത് അപകടത്തിൻറെ വ്യാപ്തി കൂട്ടി. അപകടത്തിന് കാരണം സ്‌കൂൾ കുട്ടികളുമായി പോയ ടൂറിസ്റ്റ് ബസിൻറെ അമിത വേഗമാണെന്ന് ദൃക്‌സാക്ഷികളും പറയുന്നു. അമിത വേഗത്തിലെത്തിയ ടൂറിസ്റ്റ് ബസ് കെഎസ്ആർടിസി ബസിൻറെ പുറകിലിടിച്ച ശേഷം തലകീഴായി മറിഞ്ഞു. ഇടിച്ചയുടെ ആഘാതത്തിൽ നിരങ്ങി നീങ്ങിയ ബസ് ചതുപ്പിലേക്ക് മറിഞ്ഞു. വരുന്ന വഴി മറ്റ് വാഹനങ്ങളേയും മറികടന്നാണ് ടൂറിസ്റ്റ് ബസ് പാഞ്ഞെത്തിയതെന്നും ദൃക്‌സാക്ഷികൾ പറയുന്നു. ഇടിയുടെ ആഘാതത്തിൽ കെഎസ്ആർടിസി ബസിൻറെ ഒരു ഭാഗം ടൂറിസ്റ്റ്ബസിനുളളിലായി.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.