ശ്രീവല്ലഭമഹാക്ഷേത്രത്തിലെ കൊടിമരത്തിൽ മിന്നലേറ്റ സംഭവം : ഫെബ്രുവരി 21 മുതൽ ദേവ പ്രശ്നത്തിന് തീരുമാനം

തിരുവല്ല : ശ്രീവല്ലഭമഹാക്ഷേത്രത്തിലെ ധ്വജസ്തംഭത്തിനു മിന്നലേറ്റ സംഭവത്തിൽ ദേവഹിതമറിയുന്നതിനുള്ള ദേവപ്രശ്നം 2022 ഫെബ്രുവരി 21 മുതൽ നടക്കും, തിരുവല്ലാ ശ്രീവല്ലഭ മഹാക്ഷേത്രത്തിലെ കൊടിമരത്തിന് 2021 നവംബർ 28നുണ്ടായ ഇടിമിന്നലിലാണ് കേടുപാടുകൾ സംഭവിച്ചത്. ഇതുമായി ബന്ധപ്പെട്ട ദേവഹിതമറിയുന്നതിന് വേണ്ടിയാണ് ദേവ പ്രശ്നം നടത്തുന്നത്.

Advertisements

ഡോ. തൃക്കുന്നപ്പുഴ ഉദയകുമാർ, മുല്ലപ്പള്ളി നാരായണൻ നമ്പൂതിരി, ഇടയ്ക്കാടു് ദേവദാസ് എന്നിവരാണ് ദേവപ്രശ്നം നടത്തുന്നത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഭക്തജനങ്ങളുടെ സഹകരണത്തോടെ തിരുവിതാംകൂർ ദേവസ്വം ബോർഡ്‌ പ്രസിഡൻ്റ് അഡ്വ.കെ അനന്തഗോപൻ, അംഗങ്ങളായ പി എം തങ്കപ്പൻ, അഡ്വ.മനോജ് ചരളേൽ, ദേവസ്വം ചീഫ് എൻജിനീയർ ആർ അജിത് കുമാർ, തിരുവാഭരണം കമ്മീഷണർ എസ് അജിത്കുമാർ, ക്ഷേത്രം തന്ത്രിമാരായ കുഴിക്കാട്ടില്ലത്തു അക്കീരമൻ കാളിദാസൻ ഭട്ടതിരിപ്പാട്, തെക്കേടത്ത് പരമേശ്വരൻ വാസുദേവൻ ഭട്ടതിരിപ്പാട്, ക്ഷേത്രം അഡ്ഹോക് കമ്മിറ്റി കൺവീനർ ആർ പി ശ്രീകുമാർ ശ്രീപദ്മം, ജോ. കൺവീനർ വി ശ്രീകുമാർ കൊങ്ങരേട്ടു്, ക്ഷേത്രം സബ് ഗ്രൂപ്പ് ഓഫീസർ കെ ആർ ഹരിഹരൻ എന്നിവരുടെ സാന്നിധ്യത്തിൽ നടന്ന നറുക്കെടുപ്പിലൂടെയാണ് ദേവ പ്രശ്നം നടത്തേണ്ടവരെ തീരുമാനിച്ചത്.

തിരഞ്ഞെടുത്ത ദൈവജ്ഞന്മാരെ ആചാരപരമായി ക്ഷണിച്ച് അഷ്ടമംഗലദേവപ്രശ്നം 2022 ഫെബ്രുവരി 21 തിങ്കളാഴ്ച മുതൽ ആരംഭിക്കുന്നതാണെന്നു് അഡ്ഹോക് കമ്മിറ്റി ഭാരവാഹികൾ അറിയിച്ചു.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.