തിരുവല്ല: നിരന്തരം അപകടക്കെണിയായി മാറിയ ബൈപ്പാസിലെ അശാസ്ത്രീയ ഗതാഗത പരിഷ്‌കാരങ്ങൾ അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് യൂത്ത് കോൺഗ്രസിന്റെ ശ്രദ്ധക്ഷണിക്കൽ സമരം. നിരന്തരമായി അപകടമുണ്ടാകുന്ന സാഹചര്യത്തിൽ സ്ഥലം സന്ദർശിച്ച് അന്വേഷണം നടത്തുവാൻ റോഡ് സേഫ്റ്റി കമ്മീഷണർ തയ്യാറാകണമെന്ന് യൂത്ത് കോൺഗ്രസ് ആവശ്യപ്പെട്ടു.
യൂത്ത് കോൺഗ്രസ് തിരുവല്ല നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ ശ്രെദ്ധ ക്ഷണിക്കൽ സമരം ഡി.സി.സി ജനറൽ സെക്രട്ടറി അഡ്വ. സതീഷ് ചാത്തങ്കരി ഉദ്ഘാടനം ചെയ്തു. നിയോജകമണ്ഡലം പ്രസിഡന്റ് അഭിലാഷ് വെട്ടിക്കാടൻ അധ്യക്ഷത വഹിച്ചു. യൂത്ത് കോൺഗ്രസ് ജില്ലാ വൈസ് പ്രസിഡന്റ് വിശാഖ് വെൺപാല, ജനറൽ സെക്രട്ടറി ജിജോ ചെറിയാൻ, കെ.എസ്.യു നിയോജകമണ്ഡലം പ്രസിഡന്റ് ടോമിൻ ഇട്ടി, കോൺഗ്രസ്, യൂത്ത് കോൺഗ്രസ് ഭാരവാഹികൾ പങ്കെടുത്തു.