തിരുവല്ല : സെന്റ് തോമസ് റ്റി റ്റി ഐ യുടെ കലാസംഗമം 2025 അഡ്വ. വർഗീസ് മാമ്മൻ ഉദ്ഘാടനം ചെയ്യുന്നു. അധ്യാപനം ഒരു മഹത്തായ കലയാണെന്നും സൃഷ്ടി വൈഭവമുള്ളവരെ കണ്ടെത്തുന്നതും രൂപപ്പെടുത്തുന്നതും പൂർണ്ണതയിലേക്ക് നയിക്കുന്നതും അധ്യാപകന്റെ കടമയാണെന്നും അഡ്വ. വർഗീസ് മാമ്മൻ. തിരുവല്ല സെന്റ് തോമസ് റ്റി റ്റി ഐ യിലെ കലാസംഗമം 2025 ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. യോഗത്തിൽ പ്രിൻസിപ്പാൾ മറിയം തോമസ് അധ്യക്ഷത വഹിച്ചു.അജീഷ് എസ്, രേഷ്മ എൽസ റെജി, കീർത്തന എൽസ ജോസ്, സ്റ്റുഡന്റ് പാർലമെന്റ് അംഗങ്ങളായ സിനി ജോൺ, സാന്ദ്ര സ്റ്റാൻലി, അക്സ ജോൺ എന്നിവർ പ്രസംഗിച്ചു.
Advertisements