തിരുവല്ല :
തിരുവല്ല പുളിക്കീഴ് ട്രാവൻകൂർ ഷുഗേഴ്സ് & കെമിക്കൽസിൻ്റെ വെയർഹൗസിൽ വൻ അഗ്നിബാധയെ തുടർന്ന് വെയർഹൗസും സ്റ്റോക്കുണ്ടായിരുന്ന സാമഗ്രികളും ബീവറേജസ് കൗണ്ടറുകൾ ഉൾപ്പടെ പൂർണമായും കത്തിനശിച്ചു.
കോടികളുടെ നാശനഷ്ടം.
തീപിടിത്തത്തിൻ്റെ കാരണം വ്യക്തമായിട്ടില്ല. പസമീപത്തുണ്ടായിരുന്ന ടാങ്കും ഫില്ലിംഗ് & പാക്കിംഗ് ഏരിയായും തീ പടരാതിരുന്നതിനാലും ജീവനക്കാർ ഇല്ലാതിരുന്നതിനാലും വൻ ദുരന്തം ഒഴിവായി.
രാത്രി എട്ടുമണിയോടെ വെയർഹൗസിൽ ഉണ്ടായിരുന്നവർ തീ പടരുന്നത് കണ്ടു വിവരം അറിയിച്ചതിനെ തുടർന്ന് സമീപത്തുള്ള പുളിക്കീഴ് പോലീസ് സ്ഥലത്തെത്തി ഉടൻ തന്നെ ഫയർഫോഴ്സിൽ വിവരം അറിയിക്കുകയായിരുന്നു. അഗ്നിബാധയെ തുടർന്ന് കൗണ്ടറിൽ വ്യാപാരം നടക്കുന്ന സമയം ആയതിനാൽ ആൾക്കാരെ ഒഴിവാക്കുകയായിരുന്നു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
അഗ്നിബാധ നിയന്ത്രണ വിധേയമല്ലാതെ വന്നതിനാൽ കൂടതൽ ഫയർഫോഴ്സ് യൂണിറ്റുകളും തിരുവല്ല കോയിപ്രം കീഴ്വായ്പൂർ സ്റ്റേഷനുകളിൽ നിന്നും പോലീസും സ്ഥലത്തെത്തി. തിരുവല്ല പത്തനംതിട്ട മാവേലിക്കര കോട്ടയം ഉൾപ്പടെ പല സ്ഥലങ്ങളിൽ നിന്നും 30 ഓളം ഫയർ യൂണിറ്റുകൾ മൂന്നുമണിക്കൂറോളം പ്രയത്നിച്ച ശേഷമാണ് തീ നിയന്ത്രണ വിധേയമായത്. രാത്രി വൈകിയും വെയർ ഹൗസിനുള്ളിലെതീയണക്കാനുള്ള ശ്രമം തുടരുകയാണ്.