തിരുവല്ല : ബൈപ്പാസില്‍ വീണ്ടും വാഹനാപകടം.കാറുകള്‍ തമ്മില്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ യാത്രക്കാര്‍ നിസ്സാര പരിക്കുകളോടെ രക്ഷപ്പെട്ടു.
Advertisements
ബൈപ്പാസിലെ റെയില്‍വേ സ്റ്റേഷന്‍ ജംഗ്ഷനില്‍ ഞായറാഴ്ച രാവിലെ 7 മണിയോടെയായിരുന്നു അപകടം. പത്തനംതിട്ട ഭാഗത്തുനിന്ന് വന്ന മലയാലപ്പുഴ ദേവി ക്ഷേത്ര ജീവനക്കാരനും മങ്കൊമ്ബ് സ്വദേശിയായ ഗിരീഷിന്റെ കാറും കാവുംഭാഗം സ്വദേശികള്‍ സഞ്ചരിച്ചിരുന്ന കാറും തമ്മിലാണ് കൂട്ടിയിടിച്ചത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഇടിയുടെ ആഘാതത്തില്‍ കാവുംഭാഗം സ്വദേശികളായ മൂന്നംഗ സംഘം സഞ്ചരിച്ചിരുന്ന കാര്‍ തലകീഴായി മറിഞ്ഞു. സംഭവം കണ്ട് ഓടി കൂടിയ സമീപവാസികള്‍ ചേര്‍ന്ന് നിസാര പരിക്കേറ്റ മൂവരേയും പുറത്തെടുക്കുകയായിരുന്നു.