തിരുവല്ലയിൽ ജെസിബി യ്ക്ക് പിന്നിൽ കാറിടിച്ചു : അപകടത്തിൽ രണ്ട് പേർക്ക് പരിക്കേറ്റു: പരിക്കേറ്റത് ആലപ്പുഴ സ്വദേശികൾക്ക്

തിരുവല്ല : തിരുവല്ല – അമ്പലപ്പുഴ സംസ്ഥാന പാതയിലെ പൊടിയാടിയിൽ നിർത്തിയിട്ടിരുന്ന ജെസിബി യ്ക്ക് പിന്നിൽ കാറിടിച്ചുണ്ടായ അപകടത്തിൽ രണ്ട് പേർക്ക് പരിക്കേറ്റു. ആലപ്പുഴ അവലൂക്കുന്ന് സ്വദേശികളായ അൻവർ സാദത്ത്, രേഷ്മ എന്നിവർക്കാണ് പരിക്കേറ്റത്.

Advertisements

പൊടിയാടി ജംഗ്ഷന് സമീപം ഇന്ന് പുലർച്ചെ ആയിരുന്നു അപകടം. അപകടത്തിൽ സാരമായി പരിക്കേറ്റ ഇരുവരെയും തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Hot Topics

Related Articles