തിരുവല്ലയിൽ നിയന്ത്രണം വിട്ട കാർ സ്ത്രീയെ ഇടിച്ചതിനു ശേഷം വൈദ്യുത പോസ്റ്റ് ഇടിച്ചു തകർത്തു ;പരിക്കെറ്റ സ്ത്രീ ആശുപത്രിയിൽ

തിരുവല്ല : കുറ്റൂർ – മനയ്ക്കച്ചിറ റോഡിലെ താമരക്കുളം ജംഗ്ഷനിൽ നിയന്ത്രണം നഷ്ടപ്പെട്ട കാർ ഇടിച്ച് 62 കാരിക്ക് പരിക്കേറ്റു. പൊട്ടൻ മല സ്വദേശിയായ ഓമനയ്ക്കാണ് പരിക്കേറ്റത്. ചൊവ്വാഴ്ച ഉച്ചയോടെയായിരുന്നു അപകടം.

Advertisements

കുറ്റൂർ ഭാഗത്തുനിന്ന് വന്ന കാർ ഓമനയെ ഇടിച്ചശേഷം വഴിവക്കിലെ വൈദ്യുത പോസ്റ്റിൽ ഇടിച്ച് നിൽക്കുകയായിരുന്നു. കുറ്റൂർ പറശ്ശേരിയിൽ വീട്ടിൽ സിബി ഓടിച്ചിരുന്ന കാറാണ് അപകടത്തിൽപ്പെട്ടത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഇടിയുടെ ആഘാതത്തിൽ വൈദ്യുത പോസ്റ്റ് ഒടിഞ്ഞുവീണു. അപകടത്തിൽ സാരമായി പരിക്കേറ്റ ഓമനയെ തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Hot Topics

Related Articles