തിരുവല്ല : തിരുവല്ല ബൈപ്പാസിൽ കാർ സ്കൂട്ടറിലിടിച്ചുണ്ടായ അപകടത്തിൽ സ്കൂട്ടർ യാത്രികന് പരിക്കേറ്റു. തിരുവല്ല നഗരത്തിൽ പൂക്കട നടത്തുന്ന ചങ്ങനാശ്ശേരി കുന്നുംപുറം സ്വദേശി ജോയി (58) നാണ് പരിക്കേറ്റത്. ബൈപ്പാസിലെ പുഷ്പഗിരി ജംഗ്ഷനിൽ ഇന്ന് രാവിലെ 11 മണിയോടെ ആയിരുന്നു അപകടം. മഴുവങ്ങാട് ഭാഗത്ത് നിന്നും വന്ന കാർ പുഷ്പഗിരി റോഡിൽ നിന്നും ബൈപ്പാസിലേക്ക് പ്രവേശിച്ച സ്കൂട്ടറിൽ ഇടിക്കുകയായിരുന്നു. അപകടത്തിൽ തലയ്ക്കും കാലിനും സാരമായി പരിക്കേറ്റ ജോയിയെ തിരുവല്ല താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടത്തിൽപ്പെട്ട കാർ ഉച്ചയോടെ സംഭവ സ്ഥലത്ത് നിന്നും നീക്കം ചെയ്തു. തിരുവല്ല പോലീസ് കേസെടുത്തു.
Advertisements