തിരുവല്ല : തിരുവല്ല – അമ്പലപ്പുഴ സംസ്ഥാന പാതയിലെ നെടുമ്പ്രത്ത് റോഡിൽ വെള്ളം കയറിയതിനെ തുടർന്ന് കെ എസ് ആർ ടി സി സർവ്വീസ് നിർത്തി വെച്ചു. ഇന്ന് രാവിലെ മുതലാണ് സർവീസ് താൽക്കാലികമായി നിർത്തി വെച്ചത്. നെടുമ്പ്രം ചന്തയ്ക്ക് സമീപമാണ് റോഡിന്റെ അര കിലോമീറ്ററോളം ദൂരത്തിൽ മൂന്നടിയോളം ഉയരത്തിൽ വെള്ളം ഉയർന്നിരിക്കുന്നത്. പമ്പാ നദിയിൽ നിന്നും നേരിട്ട് വെള്ളം കയറുന്ന പ്രദേശമാണിത്. റോഡിന് കുറുകെ ശക്തമായ ഒഴുക്ക് രൂപപ്പെട്ടിട്ടുണ്ട്. പത്തു മണിയോടെ എത്തിയ അഗ്നി രക്ഷാ സേനയും പുളിക്കീഴ് പോലീസും സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്.
Advertisements