തിരുവല്ല : തിരുവല്ല – കായംകുളം സംസ്ഥാന പാതയിലെ തിരുവല്ല താലൂക്ക് ആശുപത്രിയ്ക്ക് സമീപം നിയന്ത്രണം നഷ്ടപ്പെട്ട് ആംബുലൻസ് മറിഞ്ഞുണ്ടായ അപകടത്തിൽ ഒരാൾക്ക് പരിക്കേറ്റു. ആംബുലൻസ് ജീവനക്കാരനായ അഖിലിനാണ് പരിക്കേറ്റത്. ഇന്ന് പുലർച്ചെ ആയിരുന്നു അപകടം നടന്നത്. തോട്ടഭാഗം സ്വദേശിയുടെ ഉടമസ്ഥതയിലുളള ആംബുലൻസാണ് അപടകത്തിൽ പെട്ടത്. അപകടത്തിൽ സാരമായി പരിക്കേറ്റ അഖിലിനെ തിരുവല്ലയിലെ സ്വകാര്യ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടത്തിൽപ്പെട്ട ആംബുലൻസ് ക്രെയിൻ ഉപയോഗിച്ച് സംഭവ സ്ഥലത്തു നിന്നും നീക്കം ചെയ്തു. അഗ്നിശമന സേനയെത്തി റോഡ് കഴുകി വൃത്തിയാക്കി.
Advertisements