തിരുവല്ല : തിരുവല്ല ബാർ അസോസിയേഷന്റെ അഞ്ചു ദിവസങ്ങൾ ആയി നടന്ന ഓണാഘോഷത്തിന്റെ സമാപന സമ്മേളനം അഡ്വ. മാത്യു ടി തോമസ് എംഎൽഎ ഉദ്ഘാടനം ചെയ്തു. യോഗത്തിൽ അസോസിയേഷൻ പ്രസിഡണ്ട് അഡ്വ. രാജേഷ് ചാത്തങ്കേരി അദ്ധ്യക്ഷത വഹിച്ചു. കുടുംബ കോടതി ജഡ്ജ് ബിൽക്കുൽ ജി ആർ ഓണസന്ദേശം നൽകി. സിനിമാതാരം കൈലാഷ് മുഖ്യപ്രഭാഷണം നടത്തി. തിരുവല്ല മുൻസിഫ് വീണ വി എസ് , തിരുവല്ല ജുഡീഷ്യൽ മജിസ്ട്രേറ്റ് രേഷ്മ ശശീധരൻ, മലങ്കര ഓർത്തഡോക്സ് സഭ അസോസിയേഷൻ സെക്രട്ടറി അഡ്വ. ബിജു ഉമ്മൻ, അസോസിയേഷൻ സെക്രട്ടറി അഡ്വ. എം ബി നൈനാൻ, ട്രഷറർ അഡ്വ. ദീപക് മാമ്മൻ മത്തായി എന്നിവർ പ്രസംഗിച്ചു. തുടർന്ന് കടപ്ര പള്ളിയോടസേവാ സംഘത്തിന്റെ വഞ്ചിപ്പാട്ട്, അസോസിയേഷൻ അംഗങ്ങളുടെ തിരുവാതിര, വിവിധ കലാപരിപാടികളും നടന്നു. കൂപ്പൺ നുറുക്കെടുപ്പ് വിജയികൾക്ക് തിരുവല്ല ജോയ് ആലുക്കാസ് ഗ്രൂപ്പ് നൽകിയ ഓണക്കോടികൾ നൽകി. വിവിധ മേഖലകളിൽ സ്ഥാനം വഹിക്കുന്ന അസോസിയേഷൻ അംഗങ്ങൾക്ക് ഉപഹാരങ്ങൾ നൽകിആദരിച്ചു.