തിരുവല്ലയിൽ നിന്നും മോഷ്ടിച്ച ബൈക്കിൽ കറങ്ങി നടന്ന് മാല മോഷണം: പെൺകുട്ടിയടങ്ങുന്ന മോഷണ സംഘത്തെ പൊലീസ് പൊക്കി അകത്താക്കി;

തിരുവല്ല: തിരുവല്ലയിൽ നിന്നും മോഷ്ടിച്ചെടുത്ത ബൈക്കിൽ കറങ്ങി നടന്ന് മാല പൊട്ടിക്കുന്ന മൂന്നംഗസംഘം കായംകുളത്ത് പിടിയിൽ. കായംകുളം പത്തിയൂർ വേലിത്തറ വടക്കവീട്ടിൽ അൻവർഷാ (22) കോട്ടയം കൂട്ടിക്കൽ ഏന്തിയാർ ചാനക്കുടി വീട്ടിൽ ആതിര(24), കൊല്ലം കരുനാഗപ്പള്ളി താഴവ കടത്തൂർ ഹരികൃഷ്ണൻ ഭവനത്തിൽ ജയകൃഷ്ണൻ (19) എന്നിവരെയാണ് പിടിയിലായത്. കായംകുളം മേനാംപള്ളി മെഴുവേലത്ത് സജിത്ത് ഭവനത്തിൽ സജീവിന്റെ ഭാര്യ ലളിതയുടെ മാല അപഹരിച്ച കേസിലാണ് ആണ് സംഘം പിടിയിലായത്.

Advertisements

തിരുവല്ലയിൽ നിന്നും മോഷ്ടിച്ച സ്‌കൂട്ടറിൽ കായംകുളത്തെത്തിയ അൻവർഷായും ആതിരയും കായംകുളത്ത് കറങ്ങി നടന്ന ശേഷം അന്ന് രാത്രി കായംകുളത്ത് തങ്ങി പിറ്റേദിവസമാണ് ലളിതയുടെ മാല പൊട്ടിച്ചത്. തുടര്ന്ന് സ്‌കൂട്ടർ കൃഷ്ണപുരം ഭാഗത്ത് ഉപേക്ഷിച്ച ശേഷം മൂന്നാർ, ബാംഗ്ലൂർ തുടങ്ങിയ സ്ഥലങ്ങളിൽ ഒളിവിൽ കഴിഞ്ഞ പ്രതികൾ എറണാകുളത്തെത്തിയതോടെയാണ് പൊലീസിന്റെ പിടിയിലാകുന്നത്. പ്രതികൾ പൊട്ടിച്ച മാല വിൽക്കാൻ സഹായിച്ച മൂന്നാം പ്രതി ജയകൃഷ്ണന്റെ ഫോണാണ് ഒന്നാം പ്രതിയായ അൻവർഷാ ഉപയോഗിച്ചു വന്നിരുന്നത്. സി.സി.ടി.വി. ദൃശ്യങ്ങളും മൊബൈൽ ഫോണും കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിനൊടുവിലാണ് പ്രതികൾ പൊലീസിന്റെ വലയിലായത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ബാംഗ്ലൂരിൽ സമാനരീതിയിലുള്ള മോഷണം നടത്തിയതായും ചോദ്യം ചെയ്യലിൽ പ്രതികൾ സമ്മതിച്ചു.
എഴുപത് വയസ്സുളള വിരുദമ്മാൾ എന്ന വൃദ്ധയുടെ ഒമ്പത് പവൻ തൂക്കം വരുന്ന സ്വർണമാലയും പൊട്ടിച്ചെടുത്തതായി പ്രതികൾ പൊലീസിനോട് സമ്മതിച്ചിട്ടുണ്ട്. കായംകുളം സി.ഐ. മുഹമ്മദ് ഷാഫിയുടെ നേതൃത്വത്തിൽ എസ്.ഐ. ആനന്ദ് കൃഷ്ണൻ, എ.എസ്.ഐ. ഉദയകുമാർ, പോലീസുകാരായ റെജി, ലിമു, മനോജ്, സതീഷ്, ബിനുമോൻ, ബിജുരാജ്, അനൂപി എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ ജ്യുഡീഷ്യൽ കസ്റ്റഡിയിൽ റിമാന്റ് ചെയ്തു.

Hot Topics

Related Articles