തിരുവല്ല : ബി എം എസ് തിരുവല്ല മേഖലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ദേശീയ തൊഴിലാളി ദിനാഘോഷം നടത്തി. ദിനാഘോഷം ബി എം എസ് സംസ്ഥാന സെക്രട്ടറി ജി സതീഷ് കുമാർ ഉദ്ഘാടനം ചെയ്തു. മേഖലാ പ്രസിഡന്റ് സതീഷ് ചന്ദ്രൻ അധ്യക്ഷത വഹിച്ച യോഗത്തിൽ ആർ എസ് എസ് ജില്ലാ സഹ കാര്യവാഹ് സി രാജേഷ് മുഖ്യപ്രഭാഷണവും എൻ ജി ഒ സംഘ് ജില്ലാ സെക്രട്ടറി ഗിരീഷ് ആശംസ പ്രസംഗവും നടത്തി. ഹരികൃഷ്ണൻ പെരിങ്ങോട്, ആർ ദീപക് രാജു തിരുവല്ല, രമേശ് മീന്തലക്കര, രാജേഷ് കുറ്റൂർ, കണ്ണൻ കടപ്ര, രാകേഷ് രഘുനാഥ്, റാമിൽ ചാത്തമല തുടങ്ങിയവർ പങ്കെടുത്തു.
Advertisements