തിരുവല്ല: പത്തനംതിട്ട ജില്ലാ പഞ്ചായത്ത് പുളിക്കീഴ് ഡിവിഷന്, പുളിക്കീഴ് ബ്ലോക്ക് പഞ്ചായത്ത് കൊമ്പങ്കേരി ഡിവിഷന് എന്നിവിടങ്ങളില്‍ നവംബര്‍ ഒന്‍പതിന് ഉപതെരഞ്ഞെടുപ്പ് നടക്കുന്നതിനാല്‍ പോളിംഗ് സ്റ്റേഷനുകളായി നിശ്ചയിച്ചിട്ടുളള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നവംബര്‍ എട്ട്, ഒന്‍പത് തീയതികളിലും ജില്ലാ പഞ്ചായത്ത് പുളിക്കീഴ് ഡിവിഷന്, പുളിക്കീഴ് ബ്ലോക്ക് പഞ്ചായത്ത് കൊമ്പങ്കേരി ഡിവിഷന് പരിധിയില്‍ വരുന്ന എല്ലാ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കും നവംബര്‍ ഒന്‍പതിനും വോട്ടിംഗ് മെഷീന് സ്ട്രോംഗ് റൂം, വോട്ടെണ്ണല്‍ ഇവ ക്രമീകരിച്ചിരിക്കുന്ന കാവുംഭാഗം ഡിബിഎച്ച്എസ് സ്കൂളിന് നവംബര്‍ എട്ട്, ഒന്‍പത്, 10 തീയതികളിലും പ്രാദേശിക അവധി നല്കി ഉത്തരവായതായി ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസറും ജില്ലാ കളക്ടറുമായ ഡോ. ദിവ്യ എസ് അയ്യര്‍ അറിയിച്ചു.