പ്രായപൂർത്തിയാകാത്ത പെൺകുട്ടിയ്ക്കു നേരെ ലൈംഗിക അതിക്രമം  പോക്സോ കേസിൽ വാകത്താനം സ്വദേശിയായ  പ്രതി പിടിയിൽ 

കോട്ടയം: വാകത്താനം പരിയാരം ഭാഗത്ത് കൈതളാവിൽപറമ്പിൽ വീട്ടിൽ  രാജപ്പൻ മകൻ അനീഷ് കുമാർ ആർ (44) എന്നയാളെയാണ് അയർക്കുന്നം പോലീസ് അറസ്റ്റ് ചെയ്തത്. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ നേരെ ഇയാള്‍ ലൈംഗികാതിക്രമം നടത്തുകയായിരുന്നു.അതിജീവതയുടെ പരാതിയെ തുടർന്ന് അയർക്കുന്നം പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും ഇയാളെ പിടികൂടുകയുമായിരുന്നു. അയർക്കുന്നം എസ്.ഐ ബേബി, സിവിൽ പൊലീസ് ഓഫിസർമാരായ സുനിൽ ജേക്കബ്, നിപില്‍, ജയകൃഷ്ണൻ, മനോജ്  എന്നിവർ ചേർന്നാണ് ഇയാളെ പിടികൂടിയത്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

Hot Topics

Related Articles