തിരുവല്ല : രോഗിയുമായി പോയ ആംബുലൻസും കാറുമായി കൂട്ടിയിടിച്ചു. തിരുവല്ല ബൈപാസി ൽ ചിലങ്ക ജംഗ്ഷനിൽ ഇന്നലെ ഉച്ചയോടെ ആയിരുന്നു അപകടം സംഭവിച്ചത്. യാത്രക്കാർക്ക് ആർക്കും തന്നെ പരിക്കുകൾ പറ്റാതെ അത്ഭുതകരമായി രക്ഷപെട്ടു. ചെങ്ങന്നൂരിൽ നിന്നും രോഗിയുമായി കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് പോയ ആംബുലൻസും കുറ്റപ്പുഴ സ്വദേശി സഞ്ചരിച്ചിരുന്ന കാറുമായാണ് കൂട്ടിയിടിച്ചത് . അപകടത്തിൽ കാറിന്റെ മുൻഭാഗം പൂർണ്ണമായി തകർന്നു . തിരുവല്ല പോലീസ് കേസെടുത്തു.
Advertisements