തിരുവല്ല : തിരുവല്ല ബൈപാസിൽ പോത്തിനെ ഇടിച്ച് ഓട്ടോറിക്ഷാ മറിഞ്ഞ് ഡ്രൈവർക്ക് പരിക്കേറ്റു. തിരുമൂലപുരം കൊല്ലകുന്നിൽ വീട്ടിൽ പ്രമോദ് (34) ആണ് അപകടത്തിൽ പരുക്കേറ്റത്. ബൈപാസിൽ മഴുവങ്ങാട് ചിറയ്ക്ക് സമീപം
ഇന്ന് രാവിലെ ആയിരുന്നു അപകടം സംഭവിച്ചത്. മേയുവാൻ അഴിച്ചു വിട്ടിരുന്ന പോത്തിനെ ഇടിച്ച് ഓട്ടോറിക്ഷ മറിയുകയായിരുന്നു. പരുക്കേറ്റ പ്രമോദ് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.
Advertisements