തിരുവല്ല: ബൈപ്പാസിനോട് ചേർന്ന് കിടക്കുന്ന ലക്ഷങ്ങൾ വിലയുള്ള നിലം നികത്താനുളള നീക്കം ജില്ലാ പോലീസ് മേധാവിയുടെ കീഴിലുള്ള സ്പെഷ്യൽ സ്ക്വാഡ് തടഞ്ഞു. ബൈപ്പാസിലെ മഴുവങ്ങാട് പുഞ്ചയുടെ ഭാഗമായ അരയേക്കറോളം വരുന്ന നിലം നികത്താനുള്ള നീക്കമാണ് സ്ക്വാഡ് ഇടപെട്ട് തടഞ്ഞത്. നിലം നികത്താനെത്തിയ ടോറസ് സ്പെഷ്യൽ സ്ക്വാഡ് പിടികൂടിയതിന് പിന്നാലെ റവന്യൂ വിഭാഗം ഉദ്യോഗസ്ഥരെത്തി നിരോധന ഉത്തരവ് നൽകി. പത്ത് സെന്റോളം വരുന്ന നിലം ഇക്കഴിഞ്ഞ രണ്ട് ദിവസത്തിനുള്ളിൽ നികത്തിയിട്ടുണ്ട്. കഴിഞ്ഞ ദിവസം ഉച്ചയോടെയാണ് നിലം നികത്താൻ മണ്ണുമായി എത്തിയ ടോറസ് സ്ക്വാഡിന്റെ പിടിയിലായത്.
ടോറസ് പിടിയിലായതിന് പിന്നാലെ തിരുവല്ല വില്ലേജ് ഓഫീസർ നേരിട്ടെത്തി സ്ഥലമുടമയായ പൊടിയാടി സ്വദേശിക്ക് നിരോധന ഉത്തരവ് കൈമാറുകയായിരുന്നു. പിടിച്ചെടുത്ത ലോറി ജിയോളജി വകുപ്പിന് കൈമാറുന്നതിനുള്ള നിയമനടപടികൾ സ്വീകരിക്കുമെന്നും പോലീസ് അറിയിച്ചു.
തിരുവല്ല ബൈപ്പാസിനോട് ചേർന്ന് കിടക്കുന്ന നിലം നികത്താനുളള നീക്കം ജില്ലാ പോലീസ് മേധാവിയുടെ സ്പെഷ്യൽ സ്ക്വാഡ് തടഞ്ഞു
Advertisements