തിരുവല്ല: കേരളത്തിലെ ക്രമസമാധാന വീഴ്ചകളിൽ മൗനം പാലിക്കുന്ന ആഭ്യന്തര വകുപ്പിനെതിരെ യൂത്ത് കോൺഗ്രസ് തിരുവല്ല നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ തിരുവല്ല പോലീസ് സ്റ്റേഷന് മുൻപിൽ ആഭ്യന്തര വകുപ്പിന്റെ പ്രതീകാത്മക നോക്കുകുത്തി സ്ഥാപിച്ചു. പ്രതിഷേധ സമരം യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി റോബിൻ പരുമല ഉദ്ഘാടനം ചെയ്തു. നിയോജകമണ്ഡലം പ്രസിഡന്റ് അഭിലാഷ് വെട്ടിക്കാടൻ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ യൂത്ത് കോൺഗ്രസ് ജില്ലാ വൈസ് പ്രസിഡന്റ് വിശാഖ് വെൺപാല , ജനറൽ സെക്രട്ടറിമാരായ, അഖിൽ ഓമനക്കുട്ടൻ, ജിജോ ചെറിയാൻ, കെ.എസ്.യു നിയോജകമണ്ഡലം പ്രസിഡന്റ് ടോമിൻ, ഇട്ടി തുടങ്ങിയവർ പങ്കെടുത്തു.
Advertisements