തിരുവല്ല : ഇന്നലെ കാണാതായ കുറ്റൂർ സ്വദേശിയായ യുവാവിന്റെ മൃതദേഹം മണിമലയാറ്റിൽ നിന്നും കണ്ടെത്തി. കുറ്റൂർ ചുഴിയാം പാറയിൽ വീട്ടിൽ അനീഷ് (34) ന്റെ മൃതദേഹമാണ് ഇന്ന് രാവിലെ മണിമലയാറ്റിലെ തെങ്ങേലി വാണിയം കടവിന് സമീപത്ത് നിന്നും കണ്ടെത്തിയത്. തിരുവല്ല അഗ്നിരക്ഷാ സേന സ്റ്റേഷൻ ഓഫീസർ ആർ. ബാബുവിന്റെ നേതൃത്വത്തിൽ ഗ്രേഡ് അസി. സ്റ്റേഷൻ ഓഫീസർ സുന്ദരേശ്വരൻ നായർ, ഫയർ ആന്റ് റെസ്ക്യൂ ഓഫീസർമാരായ പ്രശാന്ത്, സുജിത് നായർ, ബി ജിത്തു, എസ് ലാലു എന്നിവരുടങ്ങുന്ന സംഘം നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്.
Advertisements